• HOME
  • »
  • NEWS
  • »
  • film
  • »
  • 'സമയം നല്ലത് ആകണമെങ്കിൽ സ്വയം വിചാരിക്കണം'; കേരള പൊലീസിന്റെ പോസ്റ്റ് ഷെയർ ചെയ്ത് ഒമർ ലുലു

'സമയം നല്ലത് ആകണമെങ്കിൽ സ്വയം വിചാരിക്കണം'; കേരള പൊലീസിന്റെ പോസ്റ്റ് ഷെയർ ചെയ്ത് ഒമർ ലുലു

ഒമർ‌ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയിരുന്ന 'നല്ല സമയം' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിന്റെ സമാന രീതിയിലാണ് കേരള പൊലീസിന്റെ പോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്.

  • Share this:

    മയക്കുമരുന്നിനെതിരെയുള്ള കേരള പൊലീസിന്റെ പോസ്റ്റ് ഷെയർ ചെയ്ത് സംവിധായകൻ ഒമർ ലുലു. ‘സമയം നല്ലത് ആകണമെങ്കിൽ സ്വയം വിചാരിക്കണം, നമ്മുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം’ എന്നാണ് പോസ്റ്റിലെ വാചകം. ഒമർ‌ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയിരുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിന്റെ സമാന രീതിയിലാണ് കേരള പൊലീസിന്റെ പോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്.

    ഒമർ ലുലു ചിത്രം ‘നല്ല സമയം’ തിയറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. ‘നല്ല സമയം തിയേറ്ററിൽ നിന്ന് ഞങ്ങൾ പിൻവലിക്കുന്നു. ഇനി ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്’ എന്ന് സംവിധായകൻ ഒമർ ലുലു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

    Also Read-Nalla Samayam | അത്ര നല്ല സമയമല്ല; ഒമർ ലുലുവിന്റെ ‘നല്ല സമയം’ തിയേറ്ററിൽ നിന്നും പിൻവലിച്ചു

    നേരത്തെ മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ‘നല്ല സമയം’ സിനിമയ്ക്കെതിരെ കേസെടുത്തിരുന്നു. സംവിധായകന്‍ , നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.

    Published by:Jayesh Krishnan
    First published: