• HOME
  • »
  • NEWS
  • »
  • film
  • »
  • 'എന്‍റെ മകന് കോവിഡ് ഭേദമായി'; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കളക്ടര്‍ക്കും നന്ദി പറഞ്ഞ് സംവിധായകൻ പത്മകുമാര്‍

'എന്‍റെ മകന് കോവിഡ് ഭേദമായി'; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കളക്ടര്‍ക്കും നന്ദി പറഞ്ഞ് സംവിധായകൻ പത്മകുമാര്‍

ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണെന്നും, നാടിനെയും സർക്കാരിനെയും ഓർത്ത് അഭിമാനം തോന്നുന്നെന്നും പദ്മകുമാര്‍

padmakumar

padmakumar

  • Share this:
    കൊച്ചി: മകന് കോവിഡ് ഭേദമായതിന്റെ സന്തോഷം പങ്കുവെച്ച്  സംവിധായകന്‍ എം.പദ്മകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും, ജില്ലാകളക്ടര്‍ എസ്.സുഹാസിനും നന്ദി അറിയിക്കുന്നുവെന്നും പദ്മകുമാര്‍ പറഞ്ഞു.

    കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പത്മകുമാറിന്റെ മകനും സുഹൃത്തും ഇന്നാണ് ആശുപത്രി വിട്ടത്. പാരീസില്‍ വെച്ച്‌ കോവിഡ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടർന്ന് നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു മകനും സുഹൃത്തും. ഇരുവരും മാര്‍ച്ച്‌ 16നാണ് ഡല്‍ഹിയിലെത്തിയത്. മാര്‍ച്ച്‌ 23ന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇരുവരെയും കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
    BEST PERFORMING STORIES:COVID 19| കേരളം കരകയറുന്നു: കേസുകളുടെ എണ്ണം കുറഞ്ഞു; കൂടുതൽ പേർ രോഗമുക്തി നേടി[NEWS]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ[NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്[NEWS]
    കോവിഡിനെതിരെ പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും സംവിധായകന്‍ നന്ദി രേഖപ്പെടുത്തി. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണെന്നും, നാടിനെയും സർക്കാരിനെയും ഓർത്ത് അഭിമാനം തോന്നുന്നെന്നും പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

    ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

    എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഈ രോഗത്തിനെതിരെ പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും ഒരുപാടും നന്ദിയും സ്നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ജില്ലാ കലക്ടര്‍ എസ്. സുഹാസിനും ഒരുപാടു സ്നേഹം. ഇത് വെറുമൊരു കൃത്ജ്ഞതാ കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും ഓര്‍ത്തുള്ള അഭിമാനമാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്!
    Published by:user_49
    First published: