• HOME
  • »
  • NEWS
  • »
  • film
  • »
  • Priyadarshan| സംവിധായകൻ പ്രിയദർശന് കോവിഡ് പോസിറ്റീവ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Priyadarshan| സംവിധായകൻ പ്രിയദർശന് കോവിഡ് പോസിറ്റീവ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംവിധായകൻ പ്രിയദർശനും നടൻ സത്യരാജിനും കോവിഡ് പോസിറ്റീവ്.

  • Share this:
സംവിധായകൻ പ്രിയദർശനും നടൻ സത്യരാജിനും കോവിഡ് പോസിറ്റീവ്. ഇരുവരും നിലവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഇരുവരേയും വ്യത്യസ്ത ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

നടന്റേയും സംവിധായകന്റേയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ട് ആശുപത്രികളും ഇതു സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും.

ചെന്നൈയിലെ അമിഞ്ഞിക്കരൈയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സത്യരാജ് ചികിത്സയിൽ കഴിയുന്നത്. ചെന്നൈയിൽ തന്നെ അപ്പോളോ ആശുപത്രിയിലാണ് പ്രിയദർശനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംവിധായകന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ല.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതിനു പിന്നാലെ നിരവധി സെലിബ്രിറ്റികൾക്കാണ് കോവിഡ് ബാധിച്ചത്.

തെന്നിന്ത്യൻ താരങ്ങളായ മഹേഷ് ബാബു, തൃഷ, സംഗീത സംവിധായകൻ തമൻ എന്നിവർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Also Read-File Missing | ആരോഗ്യവകുപ്പ് ആസ്ഥാനത്ത് അഞ്ഞൂറിലധികം ഫയലുകള്‍ കാണാനില്ല; മോഷണമല്ലെന്ന് പോലീസ്

കഴിഞ്ഞ ദിവസം നടി മീനയും കോവിഡ് ബാധിച്ച കാര്യം അറിയിച്ചിരുന്നു. മീനയ്ക്കും ഭർത്താവ് വിദ്യാസാഗർ, മകൾ, അമ്മ എന്നിവർക്കടക്കമാണ് കോവിഡ് ബാധിച്ചത്.

Also Read-Blue Sapphire | 310 കിലോ ഗ്രാം ഭാരം; ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ

അതേസമയം, രാജ്യത്ത് കോവിഡ് 19 മൂന്നാം തരംഗം  രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗികളിൽ 21 ശതമാനം വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 1,41,986 പുതിയ കോവിഡ് രോഗികളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് കേസുകളുടെ എണ്ണത്തിലും അതിന്റെ വകഭേദമായ ഒമൈക്രോണിലും വർധനവ് ഉണ്ടായതോടെ ഡൽഹിയിൽ വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി.

ഫെബ്രുവരി മാസത്തോടെ ഇന്ത്യയിൽ മൂന്നാം തരംഗം രൂക്ഷമാകുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് & ഇവാലുവേഷൻ ഡയറക്ടർ ഡോ ക്രിസ്റ്റഫർ മുറെ നൽകുന്ന മുന്നറിയിപ്പ്. ഈ സമയത്ത് പ്രതിദിനം ഏകദേശം 5 ലക്ഷം കോവിഡ‍് കേസുകൾ വരെ റിപ്പോർട്ട് ചെയ്യാം. കോവിഡ് വകഭേദമായ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ തീവ്രത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
Published by:Naseeba TC
First published: