അറുപത്തിയെട്ടാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന്റെ ചിലവ് കൊണ്ട് സിനിമ നിർമ്മിച്ച് അവാർഡ് വാങ്ങാമെന്ന് തെളിയിച്ചു. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമുണ്ടെന്നും രഞ്ജിത്ത് പ്രതികരിച്ചു.
മികച്ച മലയാള സിനിമയായി സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത 'തിങ്കളാഴ്ച്ച നിശ്ചയം' തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രഞ്ജിത്ത്.
പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്. മികച്ച ഗായികയായി നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകിയത് വലിയ കാര്യമാണ്. നഞ്ചിയമ്മയുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാർഹം. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read-
നഞ്ചിയമ്മ മുതൽ സച്ചി വരെ; മലയാളം തിളങ്ങുന്നത് 15 പുരസ്കാരങ്ങളിലൂടെ13 പുരസ്കാരങ്ങളാണ് മലയാള സിനിമയ്ക്ക് ഇക്കുറി ലഭിച്ചത്. ഇതിന് പുറമെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ ബാലമുരളി, മികച്ച തിരക്കഥയുടെ ഭാഗമായ മലയാളി ശാലിനി ഉഷയും നേടി. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം തുടങ്ങിയ പുരസ്കാരങ്ങളെല്ലാം മലയാള സിനിമയ്ക്കാണ്.
Also Read-
അവാർഡ് 'സച്ചി സാറിന്'; 'ആടും മേച്ചും മാടുമേച്ചും നടന്ന എന്നെ ലോകത്തിന് കാട്ടി': നഞ്ചിയമ്മഅയ്യപ്പനും കോശിക്കും മാത്രം നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്. സച്ചിക്ക് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു. 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത്. സംഘട്ടനം ഒരുക്കിയ മാഫിയ ശശിക്കും സംഘത്തിനും അവാർഡ് ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.