• HOME
 • »
 • NEWS
 • »
 • film
 • »
 • ശ് ശ്, വിളിക്കാൻ നിൽക്കണ്ട, ആ നമ്പർ നിമ്മിയുടേതല്ല; 'സണ്ണി' സിനിമ കണ്ട ശേഷം അസിസ്റ്റന്റ് ഡയറക്ടർക്ക് സന്ദേശങ്ങളും ഫോൺ കോളുകളും

ശ് ശ്, വിളിക്കാൻ നിൽക്കണ്ട, ആ നമ്പർ നിമ്മിയുടേതല്ല; 'സണ്ണി' സിനിമ കണ്ട ശേഷം അസിസ്റ്റന്റ് ഡയറക്ടർക്ക് സന്ദേശങ്ങളും ഫോൺ കോളുകളും

ജയസൂര്യ നായകനായ ചിത്രം 'സണ്ണി'യിൽ നിമ്മി എന്ന പേരിൽ സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ കാരണം തലവേദനയായത് സുധീഷ് ഭരതൻ എന്ന വ്യക്തിക്കാണ്

സണ്ണി

സണ്ണി

 • Last Updated :
 • Share this:
  സിനിമകളിൽ കാണുന്ന ഫോൺ നമ്പറുകൾ കണ്ട് നാട്ടുകാർ വിളിച്ച് പൊല്ലാപ്പ് പിടിക്കുന്ന വ്യക്തികളെ കുറിച്ച് പലപ്പോഴും വാർത്ത വന്നിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ സംവിധായകന്റെ അസിസ്റ്റന്റ് ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ജയസൂര്യ നായകനായ ചിത്രം 'സണ്ണി'യിൽ നിമ്മി എന്ന പേരിൽ സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ കാരണം തലവേദനയായത് സുധീഷ് ഭരതൻ എന്ന വ്യക്തിക്കാണ്. സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ അസിസ്റ്റന്റ് ആണ് ഇദ്ദേഹം. ഇപ്പോൾ നിമ്മിക്ക് വേണ്ടി സന്ദേശം അയക്കുന്നവർ ചെന്നെത്തുന്നത് സുധീഷിന്റെ ഇൻബോക്സിലേക്കാണ്.

  ഒടുവിൽ സംവിധായകൻ തന്നെ ഒരു സന്ദേശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. "സണ്ണിയിൽ നിമ്മിയുടെ നമ്പർ ആയി കാണിച്ചിരിക്കുന്നത് എൻ്റെ അസിസ്റ്റൻ്റ് ആയ Sudheesh Bharathan ൻ്റെതാണ്. ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവർ ശ്രദ്ധിക്കുക." രഞ്ജിത്ത് കുറിച്ചു.

  ദേശമെന്നോ, ജനവിഭാഗമെന്നോ വേർതിരിവില്ലാതെ ലോകജനതയെ ആകമാനം പിടിച്ചുലച്ച കോവിഡ് 19 വൈറസ്, ആരോഗ്യപരമായും, മാനസികമായും സാമ്പത്തികമായും ഒട്ടനവധിപ്പേരിലേക്ക് കടന്നെത്തിയ വർഷമാണിത്. ഇനിയും പിടിവിട്ടിട്ടില്ലാത്ത മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിലൂടെ കടന്നുപോകേണ്ടി വന്ന സണ്ണി എന്ന യുവാവിന്റെ ദിനങ്ങളാണ് 'സണ്ണി' സിനിമയിലെ കാഴ്ച.

  ജയസൂര്യ മാത്രമാണ് ഈ സിനിമയിൽ തുടക്കം മുതൽ അവസാനം വരെയുള്ള ഏക കഥാപാത്രം. മലയാള സിനിമയിലെ ഇഷ്‌ടതാരങ്ങൾ പലരും ഇതിനിടയിൽ ഫോൺ കോളുകളിലെ ശബ്ദങ്ങളായി വന്നുപോകുന്നുണ്ട്.

  വോയിസ് ആർട്ടിസ്റ്റുമാരായി ശ്രിത ശിവദാസ്, ഇന്നസെന്റ്, വിജയരാഘവൻ, അജു വർഗീസ്, സിദ്ധിഖ്, ശിവദ, വിജയ് ബാബു, മംമ്ത മോഹൻദാസ് തുടങ്ങിയവർ അണിനിരക്കുന്നു. ചിത്രം 'ആമസോൺ പ്രൈമിൽ' പ്രദർശനത്തിലുണ്ട്.  Also read: വിനീത് ശ്രീനിവാസൻ 'വീട്ടു തടങ്കലിൽ'; സർപ്രൈസ് ഒളിപ്പിച്ചുകൊണ്ടൊരു ഫേസ്ബുക്ക് പോസ്റ്റ്

  നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റ് കണ്ട് ഞൊടിയിടയിൽ ആരെങ്കിലുമൊക്കെ ഞെട്ടിക്കാണും. 'വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ' എന്ന തലക്കെട്ടോടു കൂടി വിനീതിന്റേയും സുഹൃത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പത്രവാർത്താ ശൈലിയിലെ പോസ്റ്റാണ് പേജിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിലെ ഉള്ളടക്കം ചുവടെ:

  "ഫീൽ ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ച്‌ മുന്നോട്ടു പോയിരുന്ന എളിയ കലാകാരനായ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ തടങ്കലിൽ ഇട്ടതായി റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്.

  ടൊവിനോ തോമസ്, അജു വർഗീസ് അടക്കമുള്ള ഒട്ടനവധി മുൻ നിര അഭിനേതാക്കളുടെ നല്ല സീനുകൾ ഒരു കാര്യവുമില്ലാതെ നിഷ്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണ് ഇയാൾ എന്നാണ് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടി കൊല്ലും എന്നാണ് ഭീഷണി... (തുടർന്ന് വായിക്കുക)
  Published by:user_57
  First published: