സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; കോവിഡ് ബാധിതനായി മരിച്ച ബന്ധുവിനെ പറ്റി രഞ്ജിത് ശങ്കർ

Director Ranjith Sankar warns to be cautious against Covid 19 spread | വ്യക്തിപരമായ സംഭവത്തെപ്പറ്റി പുണ്യാളൻ, പ്രേതം സിനിമകളുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ

News18 Malayalam | news18-malayalam
Updated: June 12, 2020, 8:55 AM IST
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; കോവിഡ് ബാധിതനായി മരിച്ച ബന്ധുവിനെ പറ്റി രഞ്ജിത് ശങ്കർ
രഞ്ജിത്ത് ശങ്കർ
  • Share this:
കോവിഡ് പ്രതിസന്ധിയിൽ കേരളത്തിന് പുറത്തുള്ള മലയാളികൾ നേരിടുന്നത് കനത്ത വെല്ലുവിളിയാണ്. രാജ്യത്തിന് അകത്ത് മറ്റു സംസ്ഥാനങ്ങളിലും, പുറത്ത് വിദേശ രാജ്യങ്ങളിലും കോവിഡ് ബാധയേൽക്കുന്നവരുടെ എണ്ണം ഗണ്യമായ തോതിൽ വർധിക്കുകയാണ്. തിരികെ എത്തുന്നവരിൽ പോലും കോവിഡ് ബാധയുള്ളതിനാൽ കനത്ത ജാഗ്രതയിലാണ് ഏവരും.

'ഭയമില്ല, ജാഗ്രതയാണ് വേണ്ടത്' എന്ന് ആവർത്തിച്ച് പറയുമ്പോഴും എവിടെയെങ്കിലുമൊക്കെ ജാഗ്രതക്കുറവുണ്ടോ എന്ന സംശയം ചിലപ്പോഴെങ്കിലും ഉണ്ടാവാറുണ്ട്. ഉറവിടം കണ്ടെത്താൻ കഴിയാത്ത കോവിഡ് ബാധിതരുടെ എണ്ണം ഇതിൽ ഒരു ഘടകമാണ്.

Also read: അത് വെറുമൊരു ഫോട്ടോഷൂട്ടായിരുന്നില്ല; അനുശ്രീ പോസ് ചെയ്തത് അടിയൊഴുക്കുള്ള നദിയിൽ

കൂടാതെ, ലോക്ക്ഡൗൺ നിയന്ത്രങ്ങളിൽ പോകപ്പോകെ അയവുവരുന്ന കാരണം ഒന്ന് കൊണ്ട് മാത്രം ഓരോ വ്യക്തിയും പുലർത്തേണ്ട ജാഗ്രതയുടെ അവശ്യകത ഏറെയാണ്.

പുണ്യാളൻ, പ്രേതം സിനിമകളുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ നമ്മൾ എത്രത്തോളം ജാഗരൂഗരാവേണ്ട ആവശ്യമുണ്ട് എന്ന് തനിക്ക് വ്യക്തിപരമായി സംഭവിച്ച കാര്യത്തിലൂടെ വ്യക്തമാക്കുന്നു. കോവിഡ് ഏറ്റവും അധികം പടർന്നു പിടിക്കുന്ന മുംബൈയിലുള്ള ബന്ധു കോവിഡ് ബാധിതനായി മരിച്ച സാഹചര്യത്തെ പറ്റി രഞ്ജിത്ത് ശങ്കർ ഒരു ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

"നാല്പതു വയസു പ്രായമുള്ള, ആരോഗ്യവാനായ ഒരു ബന്ധു കോവിഡ് ബാധിതനായി മുബൈയിൽ മരണപ്പെട്ടു .സൂക്ഷിച്ചാൽ ദുഖിക്കേണ്ട." രഞ്ജിത്ത് ശങ്കർ കുറിക്കുന്നു.First published: June 12, 2020, 8:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading