നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സമ്മർദ്ദം നൽകിയിട്ടില്ല; ഷെയ്ൻ പറയുന്ന കാര്യങ്ങൾ തെറ്റ്; തുറന്നടിച്ച് വെയിൽ സംവിധായകൻ ശരത്

  സമ്മർദ്ദം നൽകിയിട്ടില്ല; ഷെയ്ൻ പറയുന്ന കാര്യങ്ങൾ തെറ്റ്; തുറന്നടിച്ച് വെയിൽ സംവിധായകൻ ശരത്

  പ്രശ്നം എങ്ങനെയെങ്കിലും പരിഹരിക്കാനായാണ് താൻ ഇതുവരെ മൗനം പാലിച്ചത്. എന്നിട്ടും തന്നെ കുറ്റപ്പെടുത്തുന്ന ഷെയ്നിന്റെ നിലപാട് ശരിയല്ല

  ശരത് മേനോൻ, ഷെയിൻ നിഗം

  ശരത് മേനോൻ, ഷെയിൻ നിഗം

  • News18
  • Last Updated :
  • Share this:
  കൊച്ചി: മൗനം വെടിഞ്ഞ് വെയിൽ സംവിധായകൻ ശരത്. സിനിമാ സെറ്റിൽ ഷെയ്ൻ നിഗത്തിന് ഒരു വിധ സമ്മർദ്ദവും നൽകിയിട്ടില്ലെന്നും താരം പറയുന്ന കാര്യങ്ങൽ തെറ്റാണെന്നുമാണ് ശരത് തുറന്നടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സിദ്ദീഖിന്റെ മധ്യസ്ഥതയിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഷെയ്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഭാഗം ഈയവസരത്തിൽ ഷെയ്ൻ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് ഷെയ്ൻ പറയുന്നതിൽ ചില വസ്തുതകളുണ്ടെന്നും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇടവേള ബാബു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശരത്തിന്റെ പ്രതികരണം.

  Also Read-ഷെയ്ൻ നിഗം പറയുന്ന ചില കാര്യങ്ങളിൽ വസ്തുതകളുണ്ടെന്ന് AMMA: പ്രശ്നം ഒത്തുതീർപ്പിലേക്ക്

  പ്രശ്നം എങ്ങനെയെങ്കിലും പരിഹരിക്കാനായാണ് താൻ ഇതുവരെ മൗനം പാലിച്ചത്. എന്നിട്ടും തന്നെ കുറ്റപ്പെടുത്തുന്ന ഷെയ്നിന്റെ നിലപാട് ശരിയല്ല എന്നാണ് സംവിധായകൻ പറയുന്നത്. ഒരു ദിവസം പോലും 16 മണിക്കൂർ ഷെയ്ൻ അഭിനയിച്ചിട്ടില്ല. പരമാവധി ഒരു ദിവസം 45മിനിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഷെയ്ൻ ഹോട്ടലിൽ കഴിയുന്ന സമയവും കാരവനിൽ കഴിയുന്ന സമയവും അഭിനയിക്കുന്ന സമയമായി കൂട്ടാൻ കഴിയില്ല. ഷെയ്ൻ അഭിനയിച്ച സമയത്തിന് കൃത്യമായ ക്യാമറാ ലോഗ് ഉണ്ട്. ഇത് ഫെഫ്ക്കക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയ്ക്കും നൽകിയിട്ടുണ്ട്. ഷെയ്നിനെ പ്രകോപിപ്പിക്കുന്ന ഒരു വാക്കു പോലും താൻ പറഞ്ഞിട്ടില്ല. എന്നാൽ 15 ദിവസം അഭിനയിച്ച ശേഷം പോകും എന്ന നിലപാടാണ് ഷെയ്ൻ തുടക്കത്തിൽ തന്നെ സ്വീകരിച്ചത്.

  Also Read-ചിത്രങ്ങൾ പൂർത്തിയാക്കും; എല്ലാ കാര്യങ്ങളും ശുഭമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയ്ൻ നിഗം

  പിന്നീട് കൂടുതൽ പണം കിട്ടിയാൽ മാത്രമേ അഭിനയിക്കൂ എന്നും ഷെയ്ൻ പറഞ്ഞിരുന്നു. പ്രമുഖ നടന്മാർ പോലും സ്വീകരിക്കാത്ത നിലപാടാണ് ഷെയ്നിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ശരത് കുറ്റപ്പെടുത്തുന്നു. ഷെയ്ൻ സഹകരിച്ചിരുന്നെങ്കിൽ 17 ദിവസം കൊണ്ട് പൂർത്തികരിക്കാമായിരുന്ന ചിത്രമാണ് നീണ്ടു പോയതെന്നും അദ്ദേഹം പറയുന്നു.
  First published:
  )}