• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ബിബിൻ സന്തോഷത്തിലാണ് പക്ഷേ, സിനിമ ഇറങ്ങിയതിനു ശേഷം അയാൾ രണ്ടുവട്ടം കരഞ്ഞു'

news18india
Updated: August 1, 2018, 6:23 PM IST
'ബിബിൻ സന്തോഷത്തിലാണ് പക്ഷേ,  സിനിമ ഇറങ്ങിയതിനു ശേഷം അയാൾ രണ്ടുവട്ടം കരഞ്ഞു'
news18india
Updated: August 1, 2018, 6:23 PM IST
ന്യൂസ്18 മലയാളം സിനിമ ഡെസ്ക്ക്

കൊച്ചി: തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് 'ഒരു പഴയ ബോംബ് കഥ' മുന്നേറുകയാണ്. ബിബിൻ ജോർജ് ആദ്യമായി നായകനായി എത്തുന്ന ചിത്രം പത്തുദിവസം കടന്ന് മുന്നേറുമ്പോൾ കുട്ടികളും കുടുംബങ്ങളുമാണ് കൂടുതലായും പ്രേക്ഷകരായി എത്തുന്നത്. നെഗറ്റീവ് റിവ്യൂസ് ഒരുപാട് വന്നെങ്കിലും ചിത്രത്തിനെ അത് കാര്യമായി ബാധിച്ചില്ലെന്ന് 'ഒരു പഴയ ബോംബ് കഥ'യുടെ സംവിധായകൻ ഷാഫി പറഞ്ഞു.

"എല്ലാവർക്കും സിനിമ ഇഷ്ടമായി, ബിബിനെ ഇഷ്ടമായി. ഒരു കൊച്ചുകഥയാണ്, കൊച്ചുസിനിമയാണ്. പക്ഷേ, പ്രധാനപ്പെട്ട ഘടകം ചിരി തന്നെയാണ്. എല്ലാവർക്കും പറയാൻ ഒരു കാര്യമേയുള്ളൂ, നന്നായി ചിരിച്ചു. അതിൽ സന്തോഷമുണ്ട്. ആളുകൾ ചിരിക്കട്ടെ, സന്തോഷിക്കട്ടെ. മഴക്കാലമാണ്, പലർക്കും ഇത് ദുരിതകാലമാണ്, ഈ സമയത്ത് ആളുകൾക്ക് ഈ സിനിമ കുറച്ചെങ്കിലും സന്തോഷം നൽകിയിട്ടുണ്ടെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നു." ന്യൂസ് 18 മലയാളത്തിന് അനുവദിച്ച അഭിമുഖത്തിൽ ഷാഫി പറഞ്ഞു.

ചിത്രത്തിൽ നായകൻ ശ്രീക്കുട്ടനായി എത്തിയ ബിബിൻ ജോർജ് ഭയങ്കര സന്തോഷത്തിലാണെന്നും ഷാഫി പറഞ്ഞു. അയാളെ സംബന്ധിച്ച് സ്വപ്നസാക്ഷാത്ക്കാരമാണ് സിനിമ. പടത്തിൽ അഭിനയിക്കുക എന്നതിനപ്പുറത്തേക്ക് നായകനാകുക എന്നൊന്നും ബിബിൻ സ്വപ്നം കണ്ടിട്ടില്ല. അയാളെ സംബന്ധിച്ച് ഇത് വലിയൊരു സന്തോഷമുള്ള കാര്യമാണെന്നും ഷാഫി പറഞ്ഞു.

പടം റിലീസായതിനു ശേഷം രണ്ടുതവണ ബിബിൻ കരഞ്ഞെന്നും ഷാഫി പറഞ്ഞു. "ഈ പടം ഇറങ്ങികഴിഞ്ഞിട്ട് രണ്ടു പ്രാവശ്യമാണ് ബിബിൻ കരഞ്ഞത്. പടം ഇറങ്ങിക്കഴിഞ്ഞ ദിവസം നൂൺഷോ കഴിഞ്ഞപ്പോൾ ആളുകൾ അവനെ പൊക്കിയെടുത്തു, അപ്പോൾ സന്തോഷം കൊണ്ട് അവൻ കരഞ്ഞു. പിന്നെ, പിറ്റേദിവസം ഒരു മാധ്യമത്തിലെ നെഗറ്റീവ് റിവ്യൂ കണ്ടപ്പോഴും പൊട്ടിക്കരഞ്ഞു. ആ സമയത്ത്, സിനിമയിൽ എന്തെങ്കിലും നല്ല ഘടകങ്ങൾ ഉണ്ടെങ്കിൽ സിനിമ വിജയിക്കുമെന്ന് അവനെ ആശ്വസിപ്പിച്ചു. ഏതാണ്ട്, 9 - 10 ദിവസം കൊണ്ട് മുടക്കുമുതൽ തിരിച്ചുപിടിച്ചിട്ടുണ്ട്. അതുതന്നെ ഒരു വലിയ കാര്യമാണ്" - ഷാഫി പറഞ്ഞു.
First published: August 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍