നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'കോവിഡിലെ ചിരിമരുന്ന്'; 'ഡോക്ടറി'ന് അഭിനന്ദനമറിയിച്ച് സംവിധായകന്‍ ശങ്കര്‍

  'കോവിഡിലെ ചിരിമരുന്ന്'; 'ഡോക്ടറി'ന് അഭിനന്ദനമറിയിച്ച് സംവിധായകന്‍ ശങ്കര്‍

  'കൊവിഡ് കാലത്തെ ഏറ്റവും മികച്ച ചിരിമരുന്ന്' എന്നാണ് ശങ്കര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്

  • Share this:
   നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്ടറിന് അഭിനന്ദനവുമായി സംവിധായകന്‍ ശങ്കര്‍. 'കൊവിഡ് കാലത്തെ ഏറ്റവും മികച്ച ചിരിമരുന്ന്' എന്നാണ് ശങ്കര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

   പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചതിന് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും പ്രശംസയറിയിച്ച ശങ്കര്‍ ശിവകാര്‍ത്തികേയനും അനിരുദ്ധിനും നന്ദിയും അറിയിച്ചു. 'തിയറ്റര്‍ അനുഭവം തിരിച്ചുവന്നത് കാണുന്നതില്‍ ഏറെ സന്തോഷമെന്നും ശങ്കര്‍ അറിയിച്ചു. ട്വീറ്ററിലൂടെയാണ് ശങ്കര്‍ അഭിനന്ദനമറിയിച്ചത്.

   കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ റിലീസ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നു മാത്രമുള്ള ആദ്യദിന കളക്ഷന്‍ 6.40 കോടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

   യുഎസില്‍ വ്യാഴാഴ്ച രാത്രിയിലെ പെയ്ഡ് പ്രിവ്യൂസ് അടക്കമുള്ള ഓപണിംഗ് കണക്ഷന്‍ 1.30 ലക്ഷം ഡോളര്‍ (97.6 ലക്ഷം രൂപ) ആണ്. ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ ഇന്നലെ സിംഗപ്പൂരില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്നലെ ഡോക്ടര്‍. മലേഷ്യയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'വരുണ്‍ ഡോക്ടര്‍' എന്ന പേരിലാണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.   'മെഡിക്കല്‍ ക്രൈം ത്രില്ലര്‍' എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ച ചിത്രം പതിവിനു വിപരീതമായി ശനിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് ചിത്രത്തിന്റെ മിക്കവാറും എല്ലാ ഷോകളും ഹൗസ്ഫുള്‍ ആണ്. പൂജ അവധി ദിനങ്ങളിലേക്കും തിയറ്ററുകളിലെ ഈ തിരക്ക് തുടരുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

   പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്‌സാണ്ടര്‍, റെഡിന്‍ കിങ്‌സ്‌ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി.

   ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ്. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'കോലമാവ് കോകില' വിജയമായിരുന്നു.
   Published by:Karthika M
   First published:
   )}