നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സംവിധായകൻ ശങ്കറിന്‍റെ മകൾ ഐശ്വര്യയും ക്രിക്കറ്റ് താരം രോഹിതും വിവാഹിതരായി

  സംവിധായകൻ ശങ്കറിന്‍റെ മകൾ ഐശ്വര്യയും ക്രിക്കറ്റ് താരം രോഹിതും വിവാഹിതരായി

  ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ ഉൾപ്പടെ രാഷ്ട്രീയ-സിനിമാ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു

  Shankar_Daughter

  Shankar_Daughter

  • Share this:
   തമിഴിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യ ശങ്കർ വിവാഹിതയായി. തമിഴ്‌നാട് പ്രീമിയർ ലീഗ് (ടിഎൻപിഎൽ) ക്രിക്കറ്റ് താരം രോഹിത് ദാമോദരനായിരുന്നു വരൻ. ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ ഉൾപ്പടെ രാഷ്ട്രീയ-സിനിമാ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് മാനദണ്ഡ പ്രകാരമാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.

   ഡോക്ടറാണ് ഐശ്വര്യ. തമിഴ്നാട് പ്രീമിയർ ലീഗിൽ മധുര പാന്തേഴ്സിനു വേണ്ടിയാണ് രോഹിത് കളിക്കുന്നത്. രോഹിത്തിന്റെ പിതാവും വ്യവസായിയുമായ ദാമോദരന്‍റെ ഉടമസ്ഥതയിലാണ് മധുര പാന്തേഴ്സ് ഫ്രാഞ്ചൈസി. വിവാഹത്തിൽ ഉറ്റസുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. തെന്നിന്ത്യൻ സിനിമാരംഗത്തു നിന്ന് നിരവധി പ്രമുഖരും വിവാഹ സത്കാരത്തിൽ പങ്കെടുത്തു.

   വിക്രം നായകനായി തമിഴിൽ സൂപ്പർ ഹിറ്റായ അന്യൻ എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് ശങ്കർ. മകളുടെ വിവാഹം കഴിഞ്ഞ സാഹചര്യത്തിൽ തൊട്ടടുത്ത ദിവസം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. രൺവീർ സിങ് ആണ് അന്യൻ ഹിന്ദി പതിപ്പിൽ നായകനായി എത്തുന്നത്. ചിത്രീകരണത്തിനായി രൺവീർ സിങ്ങിനെ പ്രത്യേക വിമാനത്തിൽ ചെന്നൈയിൽ എത്തിച്ചിട്ടുണ്ട്.

   You May Also Like- ദളപതി വിജയിയുടെ 'ബീസ്റ്റ്' എന്ന ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാമോ? ആരാധകന്റെ ചോദ്യത്തിന് മികച്ച മറുപടിയുമായി കിങ് ഖാൻ

   കമൽഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യ 2 ആയിരിക്കും ശങ്കറിന്റെ അടുത്ത ചിത്രം. രജനികാന്ത് നായകനായ 2.0 ആയിരുന്നു ശങ്കർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ബോളിവുഡ് താരം അക്ഷയ് കുമാറായിരുന്നു ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.

   ഇന്ത്യൻചലച്ചിത്രരംഗത്തെ ഏറ്റവും ചെലവുകൂടിയ ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചലച്ചിത്രകാരനാണ് ശങ്കർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ്. 1993-ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാരവും ശങ്കറിനെ തേടി എത്തി. 2007-ൽ എം. ജി. ആർ. സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇന്ത്യൻ (1996), ജീൻസ് (1998), മുതൽവൻ (1999), ബോയ്സ് (2003), അന്യൻ (2005), ശിവാജി (2007), എന്തിരൻ (2010), നൻപൻ (2012), ഐ (2015), 2.0 (2018) എന്നിവയാണ് ശങ്കർ സംവിധാനം ചെയ്ത പ്രധാനപ്പെട്ട ചിത്രങ്ങൾ. ഇന്ത്യൻ, ജീൻസ് എന്നീ ചിത്രങ്ങളെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിച്ചിരുന്നു.

   1963 ഓഗസ്റ്റ് 17-ന് തമിഴ്നാട്ടിലെ സേലത്താണ് ശങ്കർ ജനിച്ചത്. ഷൺമുഖവും മുത്തുലക്ഷ്മിയുമാണ് മാതാപിതാക്കൾ. സെൻട്രൽ പോളിടെൿനിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയ ശേഷമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്. ഈശ്വരിയാണ് ഭാര്യ. ശങ്കറിന് ഐശ്വര്യയെ കൂടാതെ ഒരു മകളും മകനും ഉണ്ട്.
   Published by:Anuraj GR
   First published:
   )}