• HOME
  • »
  • NEWS
  • »
  • film
  • »
  • DIRECTOR SREEKUMAR MENON SAYS HIS OPPONENT HAS WITHDRAWN THE CASE AGAINST HIM

'പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്, എനിക്കെതിരായ കേസ് പിൻവലിച്ചു': വി.എ ശ്രീകുമാർ മേനോൻ

പാലക്കാട്ടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്.

va sreekumar menon

va sreekumar menon

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസിൽ താൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ. സാമ്പത്തിക തട്ടിപ്പു കേസിൽ താൻ അറസ്റ്റിലായെന്ന് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വ്യക്തികൾ തമ്മിലുള്ള വ്യവഹാരമാണ് ഇതെന്നും സാമ്പത്തിക പ്രശ്നങ്ങൾ വായ്പാദായകന് ബോധ്യമായതിനെ തുടർന്ന് അദ്ദേഹം കോടതിയിൽ വെച്ച കേസ് പിൻവലിച്ചെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

    കഴിഞ്ഞ 30 വർഷത്തോളമായി അഡ്വൈർടൈസിങ് ആൻഡ് ബ്രാൻഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ് താനെന്നും ബിസിനസുമായി ബന്ധപ്പെട്ട് മറ്റെല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വായ്പ എടുക്കുകയും നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്യാറുമുണ്ടെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

    LockDown | അമിതാഭ് ബച്ചന്റെ പേരിലും ട്രംപിന്റെ പേരിലും ഇ-പാസ്; FIR ഫയൽ ചെയ്തു

    വായ്പകൾ പലിശസഹിതം മടക്കി കൊടുക്കുകയും നിക്ഷേപങ്ങൾ ലാഭസഹിതം മടക്കി കൊടുക്കുകയുമാണ് പതിവ്. എന്നാൽ, കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പാദായകനുമായി വ്യവഹാരം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ വ്യവഹാരത്തിൽ കൃത്യമായി ഹാജരാകുന്നതിൽ വീഴ്ച വന്നു.

    'തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ കേരളത്തിൽ രണ്ടാം തരംഗം ഉണ്ടാകില്ലായിരുന്നു' - ഹൈക്കോടതി

    കേസിൽ ഹാജരാകുന്നതിൽ സംഭവിച്ച ആ പിഴവ് കൊണ്ട് നിയമപരമായ നടപടികളോട് പൂർണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നു. ഇത് രണ്ട് വ്യക്തികൾ തമ്മിലുള്ള വ്യവഹാരമാണെന്നും മാധ്യമങ്ങൾ അതിന് വലിയ വാർത്താപ്രാധാന്യം നൽകിയത് തന്നെ അതിശയപ്പെടുത്തിയെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

    'അയൽക്കാരോട് സംസാരിക്കുമ്പോൾ ഡബിൾ മാസ്ക് ഉപയോഗിക്കണം; വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം': മുഖ്യമന്ത്രി

    കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങൾ വായ്പാദായകന് ബോധ്യപ്പെടുകയും തുടർന്ന് ആലപ്പുഴ സി ജെ എം കോടതിയുടെ അനുവാദത്തോടെ കോടതിയിൽ വെച്ച് അദ്ദേഹം കേസ് പിൻവലിക്കുകയും ചെയ്തു. ഈ വിഷയവും ഇതിലെ വ്യവഹാരങ്ങളും ഇതോടു കൂടി പൂർണമായും അവസാനിക്കുകയും ചെയ്തതയായി ശ്രീകുമാർ മേനോൻ അറിയിച്ചു.

    LockDown | സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചു; നിരത്തിലിറങ്ങിയാൽ കർശന നടപടി

    പാലക്കാട്ടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിർമിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പിൽ നിന്നും കോടി രൂപ തട്ടിയെടുത്തെന്ന കേസിലായിരുന്നു അറസ്റ്റ്. ഏറെ നാളുകൾക്ക് മുമ്പ് ലഭിച്ച പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
    Published by:Joys Joy
    First published:
    )}