• HOME
  • »
  • NEWS
  • »
  • film
  • »
  • RRR | ഒന്നില്‍ അവസാനിക്കില്ല, RRR ന് രണ്ടാം ഭാഗം വരും ; രാജമൗലി

RRR | ഒന്നില്‍ അവസാനിക്കില്ല, RRR ന് രണ്ടാം ഭാഗം വരും ; രാജമൗലി

വിദേശത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  • Share this:
    ഇന്ത്യന്‍ ബോക്സോഫിസിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം എന്ന ആര്‍ആര്‍ആര്‍. ഇന്ത്യയൊട്ടാകെ നേടി ഗംഭീര വിജയത്തിന് ശേഷം ജപ്പാന്‍ അടക്കമുള്ള വിദേശരാജ്യങ്ങളിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഓസ്കാര്‍ നോമിനേഷന്‍ ചുരുക്കപ്പട്ടികയിലും ഇടം നേടിയ ചിത്രത്തെ കുറിച്ച് തീര്‍ത്തും അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലാണ് സംവിധായകന്‍ രാജമൗലി കഴിഞ്ഞ ദിവസം നടത്തിയത്.

    ആന്ധ്രയിലെ സ്വാതന്ത്രസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയില്‍ ഫാന്‍റസി ത്രില്ലറായെത്തിയ ആര്‍ആര്‍ആറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് രാജമൗലി പറഞ്ഞത്. വിദേശത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്‍റെ പിതാവായ വിജേന്ദ്രപ്രസാദാണ് എല്ലാ സിനിമകളുടെയും തിരക്കഥയൊരുക്കുന്നത്. ആര്‍ആര്‍ആറിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. അദ്ദേഹം കഥ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ടാം ഭാഗം ഒരുക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് സന്തോഷമാകുമെന്നും രാജമൗലി പറഞ്ഞു.

    രാജമൗലിയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.





    അല്ലൂരി സീതാരാമരാജുവായി രാംചരൺ തേജയും കൊമുരം ഭീം ആയി ജൂനിയർ എൻ.ടി.ആറുമാണ് ചിത്രത്തിലെത്തിയത്. അജയ് ദേവ്​ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരടക്കം വലിയ താരനിരതന്നെ സിനിമയില്‍ അണിനിരന്നിരുന്നു.
    Published by:Arun krishna
    First published: