നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Alencier Ley Lopez | കഥ പറയുന്നതിനിടെ നടൻ അലൻസിയർ മോശമായി പെരുമാറി; പരാതിയുമായി സംവിധായകൻ വേണു

  Alencier Ley Lopez | കഥ പറയുന്നതിനിടെ നടൻ അലൻസിയർ മോശമായി പെരുമാറി; പരാതിയുമായി സംവിധായകൻ വേണു

  പൃഥ്വിരാജ്, മഞ്ജു വാര്യര്‍ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്‍റെ കഥ പറയുന്നതിനിടെയാണ് അലൻസിയർ മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു.

  alencier_Venu

  alencier_Venu

  • Share this:
   കൊച്ചി: കഥ പറയുന്നതിനിടെ നടന്‍ അലന്‍സിയ‌ര്‍(Alencier Ley Lopez) അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി സംവിധായകന്‍ വേണു(Director Venu). സിനിമയിലെ സാങ്കേതിക പ്രവര്‍ത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് വേണു പരാതി നല്‍കിയത്. ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനുവേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ കേള്‍ക്കുന്നതിനിടയില്‍ നടന്‍ മോശമായി പെരുമാറിയെന്നാണ് വേണു പരാതിയിൽ പറയുന്നു. ഡോല്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്(Prithviraj), മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

   Kerala State Film Awards 2020 | ജയസൂര്യ മികച്ച നടൻ, അന്ന ബെൻ നടി

   51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ (51st Kerala State Film Awards) പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി (Best Actor, Male) തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം. അന്ന ബെൻ ആണ് മികച്ച നടി (Best Actor, Female). ചിത്രം കപ്പേള. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച സിനിമ. സെക്രട്ടറിയേറ്റ് പി.ആർ. ചേമ്പറിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ വിജയികളെ പ്രഖ്യാപിച്ചു

   മികച്ച നടനുള്ള പുരസ്കാരങ്ങൾക്കായി ഫഹദ് ഫാസിൽ (മാലിക്, ട്രാൻസ്), ബിജു മേനോൻ (അയ്യപ്പനും കോശിയും), ഇന്ദ്രൻസ് (വേലുക്കാക്ക), സുരാജ് വെഞ്ഞാറമൂട് (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), ജയസൂര്യ (വെള്ളം, സണ്ണി) എന്നിവർ തമ്മിൽ കടുത്ത മത്സരം നേരിട്ട വിധിനിർണ്ണയമായിരുന്നു.

   നടിമാരിൽ നിമിഷ സജയൻ, അന്നാ ബെൻ, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരുടെ പേരുകളാണ് അവസാന റൗണ്ട് വരെ ഉയർന്ന സാധ്യതയിൽ നിലനിന്നത്.

   സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലെ ജൂറിയാണ് വിജയികളെ നിർണ്ണയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ സിനിമകൾ ഡിജിറ്റൽ റിലീസിന് വഴിമാറിയ വർഷം കൂടിയായിരുന്നു 2020. മാർച്ച് മാസം വരെ സിനിമകൾ തിയേറ്റർ റിലീസ് ചെയ്തിരുന്നു.

   കന്നഡ സംവിധായകൻ പി. ശേഷാദ്രിയും ചലച്ചിത്ര നിർമ്മാതാവ് ഭദ്രനും പ്രാരംഭ ജൂറിയിൽ അംഗമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത 80 ഓളം സിനിമകൾ സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സര രംഗത്തുണ്ടായിരുന്നു. പ്രാരംഭ ജൂറി 40 സിനിമകൾ വീതം കണ്ട ശേഷം അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി ഇതിൽ നിന്നും തിരഞ്ഞെടുത്ത സിനിമകൾ ശുപാർശ ചെയ്യുന്നതാണ് രീതി. അന്തിമ ജൂറിയിൽ ശേഷാദ്രിയും ഭദ്രനും അംഗങ്ങളാണ്.

   ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം. ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവരും ഈ ജൂറിയിൽ അംഗങ്ങളാണ്.

   ഡോ: പി.കെ. രാജശേഖരന്റെ നേതൃത്വത്തിലെ ജൂറിയാണ് രചനാ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ നിർണയിച്ചത്.
   Published by:Anuraj GR
   First published:
   )}