നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വെട്രിമാരന്റെ പുതിയ ചിത്രത്തിൽ കമൽ ഹാസൻ നായകൻ; പ്രഖ്യാപനം ഉടൻ

  വെട്രിമാരന്റെ പുതിയ ചിത്രത്തിൽ കമൽ ഹാസൻ നായകൻ; പ്രഖ്യാപനം ഉടൻ

  ഉടൻ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

  Kamal Haasan and Vetri Maaran

  Kamal Haasan and Vetri Maaran

  • Share this:
   രാഷ്ട്രീയ തിരക്കുകൾ മാറ്റിവെച്ച് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. ഇന്ത്യൻ 2, വിക്രം എന്നീ ചിത്രങ്ങളാണ് കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വെട്രിമാരനും കമൽ ഹാസനും ആദ്യമായി ഒന്നിക്കാനൊരുങ്ങുകയാണ്.

   ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗോപുരം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ഉടൻ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

   2018 ൽ പുറത്തിറങ്ങിയ വിശ്വരൂപം 2 ആണ് കമൽ ഹാസന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. പിന്നാലെ രാഷ്ട്രീയത്തിൽ സജീവമായ താരം സിനിമകളിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. പുതിയ ചിത്രങ്ങളുമായി വീണ്ടും സിനിമാ ലോകത്ത് സജീവമാകുകയാണ് കമൽ ഹാസൻ.

   You may also like:ആദ്യ ചിത്രത്തിലെ നിറമുള്ള ഓർമകൾ; ഈ ചിത്രത്തിലെ കൊച്ചു പയ്യൻ മലയാളത്തിന്റെ മെഗാ സ്റ്റാർ

   വെട്രിമാരൻ പുതിയ സിനിമയ്ക്കായി കമൽ ഹാസനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് കമൽ ഹാസനുമായി സംവിധായകൻ ചർച്ചകൾ നടത്തിയിരുന്നു. കഥ കമൽ ഹാസന് ഇഷ്ടപ്പെട്ടെന്നാണ് സൂചന.

   സൂര്യയെ നായകനാക്കി വാടി വാസലാണ് വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രം. ഇതുകൂടാതെ വിജയ് സേതുപതിയെ നായകനാക്കിയും വെട്രിമാരൻ സിനിമയൊരുക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

   ഈ രണ്ട് സിനിമകളുടേയും ചിത്രീകരണം പൂർത്തിയായാൽ കമൽ ഹാസനുമായുള്ള ചിത്രീകരണം ആരംഭിച്ചേക്കും.
   Published by:Naseeba TC
   First published:
   )}