HOME » NEWS » Film » DIRECTOR VINAYAN NEW MOVIE KEEPS A SUSPENSE REGARDING LEAD ACTOR NAME

കഥാപാത്രങ്ങളെ മുഴുവൻ പ്രഖ്യാപിച്ചു, നായകന്റെ പേര് മാത്രമില്ല; സസ്പെൻസുമായി വിനയന്റെ പുതിയ ചിത്രം

Director Vinayan's new movie keeps a suspense regarding lead actor's name | വിനയൻ ചിത്രത്തിലെ നായകനാവാൻ കഠിനമായി പരിശീലിക്കുന്ന ആ യുവനടൻ ആരായിരിക്കും?

News18 Malayalam | news18-malayalam
Updated: December 11, 2020, 7:08 AM IST
കഥാപാത്രങ്ങളെ മുഴുവൻ പ്രഖ്യാപിച്ചു, നായകന്റെ പേര് മാത്രമില്ല; സസ്പെൻസുമായി വിനയന്റെ പുതിയ ചിത്രം
പത്തൊൻപതാം നൂറ്റാണ്ട്
  • Share this:
ബ്രഹ്മാണ്ഡ സിനിമയിലെ അറുപതിലേറെ നടീനടൻമാരുടെ പേരു പ്രഖ്യാപിച്ചിട്ടും നായകൻ ആരാണെന്ന് പുറത്തു പറയാതെ വിനയൻ ചിത്രം. വിനയൻ-ഗോകുലം ഗോപാലൻ ടീമിന്റെ സിനിമയായ 'പത്തൊൻപതാം നൂറ്റാണ്ടിലെ' അൻപതിലേറെ നടീനടൻമാരുടെ പേര് പുറത്തു വന്നെങ്കിലും നായക വേഷം ചെയ്യുന്ന നടൻെറ പേര് സസ്പെൻസായി വച്ചിരിക്കുകയാണ്.

ഒട്ടേറെ നടൻമാരെ കൈപിടിച്ച് ഉയർത്തിയിട്ടുള്ള വിനയൻ ഇത്തവണ മലയാളത്തിലെ തന്നെ ഒരു യുവനടനെ താര പദവിയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിൽ ആണെന്നാണ് അറിയുന്നത്. മാസങ്ങളായി ആ യുവനടൻ കളരിപ്പയറ്റും കുതിരയോട്ടവും ഒക്കെ പഠിച്ചുകൊണ്ടിരിക്കുന്നു.

ജനുവരി ആദ്യവാരത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലെ അതിസാഹസികനായ നായക കഥാപാത്രം വേലായുധപ്പണിക്കരെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വരുമെന്ന് സംവിധായകൻ വിനയൻ അറിയിച്ചു.

അതുവരെ ആ നായകനെ അവതരിപ്പിക്കുന്ന നടന്റെ പേരും രഹസ്യമായി ഇരിക്കട്ടെ എന്നും വിനയൻ പറഞ്ഞു. 2021 ഫെബ്രുവരിയിലാണ് ശ്രീ ഗോകുലം മുവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമായ ഈ ചരിത്ര സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.



എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങളുടെയും റിക്കോഡിംഗ് പുർത്തിയായി.

ഷാജികുമാറാണ് ക്യാമറ. അജയൻ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹർഷൻ എഡിറ്റിംഗും പട്ടണം റഷീദ് ചമയവും ധന്യ ബാലക്യഷ്ണൻ വസ്ത്രാലങ്കാരവും സതീഷ് സൗണ്ട് ഡിസൈനിംഗും നിർവഹിക്കുന്നു.

കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യുസറായും ബാദുഷ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്ന ചിത്രം 2021 അവസാനം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, അശ്വിൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സെന്തിൽകൃഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്, സുനിൽ സുഗത, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വി.കെ. ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദർ, ദുർഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളും വിദേശത്തു നിന്നുള്ള അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്.
Published by: user_57
First published: December 11, 2020, 7:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories