ഇന്റർഫേസ് /വാർത്ത /Film / 'ഇത്തരം നെറികേടിനെയാണ് പിതൃശൂന്യത എന്നു വിളിക്കുന്നത് ' പത്തൊമ്പതാം നൂറ്റാണ്ട് ഫ്ലോപ്പെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിനയന്‍

'ഇത്തരം നെറികേടിനെയാണ് പിതൃശൂന്യത എന്നു വിളിക്കുന്നത് ' പത്തൊമ്പതാം നൂറ്റാണ്ട് ഫ്ലോപ്പെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിനയന്‍

പത്തൊമ്പതാം നൂറ്റാണ്ട് അടക്കം ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമാണെന്ന തരത്തിലുള്ള പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് അടക്കം ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമാണെന്ന തരത്തിലുള്ള പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് അടക്കം ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമാണെന്ന തരത്തിലുള്ള പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.

  • Share this:

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയ്ക്കെതിരെ വ്യാജ ഫേസ്ബുക്ക് പേജിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സംവിധായകന്‍ വിനയന്‍. കേരള പ്രൊഡ്യൂസേഴ്സ് എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് പത്തൊമ്പതാം നൂറ്റാണ്ട് അടക്കം ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമാണെന്ന തരത്തിലുള്ള പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.

കേരളത്തിലെ നിര്‍മാതാക്കള്‍ക്ക് ഇങ്ങനെയൊരു ഫെയ്‌സ്ബുക്ക് പേജില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞുവെന്ന് വിനയന്‍ പറഞ്ഞു. ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോയെന്നും നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ എന്നും വിനയന്‍ ചോദിക്കുന്നു.

നല്ലൊരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പ്

രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നുറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്സിനില്ല .. ഈ വ്യാജൻമാരെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച producerse association പ്രസിഡൻറ് ശ്രി രൻജിത്ത് പറഞ്ഞത്..

ഏതായാലും നല്ലോരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്.. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം...

First published:

Tags: Pathonpatham Noottandu, Vinayan