ജയ്സലിന്റെ വലിയ ത്യാഗത്തിന് വിനയന്റെ ചെറിയ സമ്മാനം
news18
Updated: August 21, 2018, 12:11 PM IST
news18
Updated: August 21, 2018, 12:11 PM IST
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജാതിയും മതവും രാഷ്ട്രീയവും മറന്ന് മനുഷ്യത്വത്തിന്റെ പേരിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നപ്പോൾ പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തിന് കൈത്താങ്ങാകാൻ കഴിഞ്ഞു. കേരളത്തെ വിഴുങ്ങിയ വലിയ ദുരന്തത്തിൽ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത നിരവധി കാഴ്ചകൾക്കാണ് നമ്മൾ സാക്ഷിയായത്. അതിൽ എടുത്തു പറയേണ്ട മാതൃക പൊങ്ങിയ ബോട്ടിൽ കയറാൻ പ്രയാസപ്പെടുന്ന സ്ത്രീകൾക്ക് തന്റെ മുതുക് ചവിച്ചുപടിയായി വിട്ടു നൽകിയ ജയ്സലിന്റെ വലിയ ത്യാഗം തന്നെയാണ്.
ജയ്സലിന്റെ ആ വലിയ ത്യാഗത്തിന് ചെറിയൊരു സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. ജയ്സലിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നുവെന്ന് വിനയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. താനൂർ സ്വദേശിയാണ് ജയ്സൽ കെ പി എന്ന മത്സ്യത്തൊഴിലാളി. വേങ്ങരയ്ക്കടുത്ത് രക്ഷാപ്രവർത്തനം നടത്തുമ്പോഴാണ് ബോട്ടിൽ കയറാൻ പ്രയാസപ്പെടുന്ന സ്ത്രീകൾക്ക് ചവിട്ടിക്കയറാൻ ജയ്സൽ തന്റെ മുതുക് കാട്ടിക്കൊടുത്തത്.
സമൂഹത്തിന് ഏറെ മാതൃകയാണ് ജയ്സലിന്റെ രക്ഷാ പ്രവർത്തനം എന്നാണ് വിനയൻ പറയുന്നത്. ജയ്സലിന് സമ്മാനമായി ഒരു ലക്ഷം രൂപ നൽകാൻ ആഗ്രഹിക്കുന്നുവെന്ന വിവരം അദ്ദേഹത്തെ അറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം ഏറെ സംതൃപ്തി നൽകിയെന്നും വിനയൻ. മാതൃഭൂമി ചാനലിലൂടെ ജയ്സലിന്റെ വീടിന്റെ അവസ്ഥ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വലിയ സ്നേഹവും ആദരവും തോന്നിയെന്നും വിനയൻ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
ദുരിതാശ്വാസ ക്യാംപിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമൊക്കെ തന്നാൽ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടെന്നും ഒറ്റമുറി ഷെഡിൽ കഴിയുന്ന ജയ്സലിന്റെ കുടുംബത്തിന് ഇത്തരത്തിലൊരു ചെറിയ സമ്മാനം നൽകുന്നത് ജീവൻ പണയംവച്ചുപോലും ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് പ്രോത്സാഹനമാകുമെന്ന് കരുതുന്നുവെന്നും വിനയൻ. .
നമ്മുടെ നാട്ടിലെ നൻമയുടെ പ്രതീകങ്ങളായ മത്സ്യത്തൊഴിലാളികളുടെ മുന്നിലും ആർദ്രതയും കരുണയും ഉള്ള സ്നേഹ സമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസു നമിക്കുന്നുവെന്ന് വിനയൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നു.വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.....
ജയ്സലിന്റെ ആ വലിയ ത്യാഗത്തിന് ചെറിയൊരു സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. ജയ്സലിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നുവെന്ന് വിനയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. താനൂർ സ്വദേശിയാണ് ജയ്സൽ കെ പി എന്ന മത്സ്യത്തൊഴിലാളി. വേങ്ങരയ്ക്കടുത്ത് രക്ഷാപ്രവർത്തനം നടത്തുമ്പോഴാണ് ബോട്ടിൽ കയറാൻ പ്രയാസപ്പെടുന്ന സ്ത്രീകൾക്ക് ചവിട്ടിക്കയറാൻ ജയ്സൽ തന്റെ മുതുക് കാട്ടിക്കൊടുത്തത്.
സമൂഹത്തിന് ഏറെ മാതൃകയാണ് ജയ്സലിന്റെ രക്ഷാ പ്രവർത്തനം എന്നാണ് വിനയൻ പറയുന്നത്. ജയ്സലിന് സമ്മാനമായി ഒരു ലക്ഷം രൂപ നൽകാൻ ആഗ്രഹിക്കുന്നുവെന്ന വിവരം അദ്ദേഹത്തെ അറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം ഏറെ സംതൃപ്തി നൽകിയെന്നും വിനയൻ. മാതൃഭൂമി ചാനലിലൂടെ ജയ്സലിന്റെ വീടിന്റെ അവസ്ഥ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വലിയ സ്നേഹവും ആദരവും തോന്നിയെന്നും വിനയൻ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
Loading...