നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Mollywood| തീയറ്ററുകൾ തുറക്കും മുൻപേ 'അടി' തുടങ്ങി; തീയറ്ററുടമകളുടെ തീരുമാനം ചോദ്യം ചെയ്ത് വിതരണക്കാരും നിർമാതാക്കളും

    Mollywood| തീയറ്ററുകൾ തുറക്കും മുൻപേ 'അടി' തുടങ്ങി; തീയറ്ററുടമകളുടെ തീരുമാനം ചോദ്യം ചെയ്ത് വിതരണക്കാരും നിർമാതാക്കളും

    സിനിമ റിലീസ് സംബന്ധിച്ച് ഫിലിം ചേംബറിനെ മറികടന്ന് തീയറ്ററുടമകൾ തീരുമാനം എടുക്കാൻ പാടില്ലായിരുന്നു എന്ന് വിതരണക്കാരുടെയും നിർമാതകളുടെയും സംയുക്ത യോഗം വിലയിരുത്തി.

    malayalam film

    malayalam film

    • Share this:
    കൊച്ചി: തീയറ്ററുകൾ (Cinema Theatres) തുറക്കും മുൻപേ മലയാള സിനിമ രംഗത്ത് (Mollywood) സംഘടനകളുടെ 'അടി' തുടങ്ങി. സിനിമാ റിലീസ് സംബന്ധിച്ച് തീയറ്റർ ഉടമകൾ പറഞ്ഞ അഭിപ്രായമാണ്  മറ്റ് സംഘടനകളെ ചൊടിപ്പിച്ചത്. വെള്ളിയാഴ്ച മലയാള സിനിമ (Malayalam Films) റിലീസിംഗ് ഉണ്ടാകുമെന്ന് തീയറ്റർ ഉടമകൾ (Theatre Owners) യോഗത്തിൽ  പറഞ്ഞതിനെ  ആണ് ഇവർ ചോദ്യം ചെയ്യുന്നത്. സിനിമ  ആർക്ക് കൊടുക്കണം എന്നത് സംബന്ധിച്ച്  നിർമാതാവും (Producers) വിതരണക്കാരും (distributors) ആണ് തീരുമാനം എടുക്കേണ്ടത്. വിതരണക്കാർ നൽകിയാൽ മാത്രമേ തീയറ്ററുകളിൽ ഇത് പ്രദർശിപ്പിക്കാൻ കഴിയുകയുള്ളൂ. അപ്പോൾ  തങ്ങളെ മറികടന്ന് സിനിമ സിനിമ  റിലീസ് ചെയ്യുമെന്ന്  ആധികാരികമായി പറയാൻ  തിയറ്റർ ഉടമകൾക്ക് അവകാശമില്ലെന്ന്  യോഗത്തിൽ വിമർശനം ഉയർന്നു.

    ഫിലിം ചേംബറാണ് (Film Chamber)ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി .
    സിനിമ റിലീസ് സംബന്ധിച്ച് ഫിലിം ചേംബറിനെ മറികടന്ന് തീയറ്ററുടമകൾ തീരുമാനം എടുക്കാൻ പാടില്ലായിരുന്നു എന്ന് വിതരണക്കാരുടെയും നിർമാതകളുടെയും സംയുക്ത യോഗം വിലയിരുത്തി. വെള്ളിയാഴ്ച മലയാള സിനിമ റിലീസ് ചെയ്യുമെന്ന് പറയാനാകില്ല.

    Also Read- Djibouti | തിയേറ്ററുകൾ തുറക്കുമ്പോൾ സ്‌ക്രീനിലെത്താൻ ജിബൂട്ടിയും; റിലീസ് തിയതി പ്രഖ്യാപിച്ചു

    അടുത്ത ദിവസം  ചേരുന്ന ചേoമ്പർ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും കൊച്ചിയിൽ ചേർന്ന യോഗത്തിൽ നിർമ്മാതാക്കൾ അറിയിച്ചു.സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ഗവൺമെൻ്റ് തീരുമാനം ഇതുവരെ വന്നില്ല. സർക്കാറിൽ പ്രതീക്ഷ അർപ്പിച്ച് നിൽക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അതിന് ശേഷം മാത്രം സിനിമകൾ നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാറും ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കറും അറിയിച്ചു.

    Also Read- കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ റെക്കോർഡ് കളക്ഷൻ നേടിയ ബോണ്ട് ചിത്രം; 'നോ ടൈം ടു ഡൈ' 27ന്

    മരക്കാർ ഒ ടി ടി യിൽ പോകുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു എന്നും സംഘടനകൾ വ്യക്തമാക്കി. റിലീസ് സംബന്ധിച്ച് തീയറ്ററുടമകളാണ് വാക്ക് തെറ്റിച്ചത്. തീയറ്ററുടമകളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ ആൻ്റണി പെരുമ്പാവൂർ തയാറാണ്. 200 തീയറ്റർ തരാമെന്ന വാക്ക് തീയറ്റർ ഉടമകൾ പാലിച്ചില്ല. ഒ ടി ടി റിലീസിന് ആന്റണി പെരുമ്പാവൂരിന് പൂർണ്ണ പിന്തുണ നല്കമെന്നും ഇവർ പറഞ്ഞു.

    മരക്കാർ എന്ന പ്രിയദർശൻ- മോഹൻലാൽ ടീമിൻറെ  ബിഗ് ബജറ്റ് ചിത്രം  വലിയ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ആസ്വാദകർ കാത്തിരിക്കുന്നത്. തീയറ്റർ ഉടമകളുടെ യോഗത്തിലും മരയ്ക്കാർ ഒ ടി ടി റിലീസ് ചെയ്യില്ലെന്ന്  പ്രഖ്യാപനം നടത്തുകയുണ്ടായി.   എന്നാൽ റിലീസുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ് എന്ന സൂചനയും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
    Published by:Rajesh V
    First published:
    )}