ഗർഭിണിയായിരിക്കെ നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്ത് ദിവ്യ ഉണ്ണി

Divyaa Unni posts the video when she danced with a baby bump | ഇളയ കുഞ്ഞിനെ ഗർഭം ധരിച്ച ശേഷമാണ് ദിവ്യ ഗുരുവായൂരിൽ നൃത്തം അവതരിപ്പിച്ചത്

News18 Malayalam | news18-malayalam
Updated: November 28, 2020, 5:12 PM IST
ഗർഭിണിയായിരിക്കെ നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്ത് ദിവ്യ ഉണ്ണി
ദിവ്യ ഉണ്ണി
  • Share this:
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതാണ് നടിയും ആങ്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ പേളി മാണിയുടെ നൃത്തം. ഗർഭിണിയായിരിക്കെ നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് പേളി പോസ്റ്റ് ചെയ്തത്. ഭർത്താവു ശ്രീനിഷ് അരവിന്ദായിരുന്നു പേളിയുടെ നൃത്തം ക്യാമറയിൽ പകർത്തിയത്.

എന്നാൽ അതിനും വളരെ മുൻപ് തന്നെ ഗർഭിണിയായിരിക്കെ നൃത്തം ചെയ്ത ഒരു താരം മലയാള സിനിമയിലുണ്ട്; ദിവ്യ ഉണ്ണി. മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച വേളയിലാണ് ദിവ്യ ഗുരുവായൂരിൽ സ്റ്റേജിൽ നൃത്തം അവതരിപ്പിച്ചത്. (വീഡിയോ ചുവടെ)ഗർഭിണിയായിരിക്കെ നൃത്തം ചെയ്‌തു എന്ന് ദിവ്യ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ പിന്തുണയോടു കൂടിയാണ് അന്ന് ദിവ്യ സ്റ്റേജിൽ കയറിയത്. പക്കമേളക്കാർ പോലും എത്തിയത് ദിവ്യ ഗർഭിണിയാണെന്ന വിവരം അറിയാതെയാണ്.

രണ്ടു മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയാണ് ദിവ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 2019ൽ ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി സൂര്യ ഫെസ്ടിവലിലാണ് ദിവ്യ നൃത്തം അവതരിപ്പിച്ചത്. 'കണ്ടേനെ ഗോവിന്ദനെ...' എന്ന കൃതിക്കാണ് ദിവ്യ നൃത്തം ചെയ്തത്.

ഗീതോപദേശവും, വിശ്വരൂപ ദർശനവുമാണ് ദിവ്യ നൃത്തത്തിൽ ഉൾപ്പെടുത്തിയത്. ഐശ്വര്യ എന്നാണ് ദിവ്യയുടെ ഇളയ കുഞ്ഞിന്റെ പേര്.
Published by: user_57
First published: November 28, 2020, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading