HOME » NEWS » Film » DIYA KRISHNA GETS A JAB AND THE VIDEO IS ON YOUTUBE

Diya Krishna | ഇത്രേം ഫേമസായ ആളെ മനസ്സിലായില്ല അല്ലേ? വാക്സിൻ എടുക്കുന്നതിനിടെ ദിയ കൃഷ്ണയോടുള്ള ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് സഹോദരിമാർ

Diya Krishna gets a jab and the video is on YouTube | കരഞ്ഞുകൊണ്ടിരുന്നു ദിയ കൃഷ്ണയെയും സഹോദരിമാരെയും പൊട്ടിച്ചിരിപ്പിച്ച നേഴ്‌സിന്റെ ചോദ്യം

News18 Malayalam | news18-malayalam
Updated: June 4, 2021, 3:13 PM IST
Diya Krishna | ഇത്രേം ഫേമസായ ആളെ മനസ്സിലായില്ല അല്ലേ? വാക്സിൻ എടുക്കുന്നതിനിടെ ദിയ കൃഷ്ണയോടുള്ള ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് സഹോദരിമാർ
ദിയ കൃഷ്ണ
  • Share this:
ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച ദിയ കൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. അഹാനയുടെ അനുജത്തിമാരായ ദിയയും ഇഷാനിയും വാക്സിൻ സ്വീകരിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത്.

എന്നാൽ ഇൻജെക്ഷൻ പേടിയുള്ള ദിയ തുടക്കം മുതലേ ആകെ അസ്വസ്ഥയായിരുന്നു. ഇൻജെക്ഷൻ എടുക്കാനുള്ള നേഴ്സ് വളരെ സൗമ്യമായി തന്നെ സംസാരിച്ച് ദിയയുടെ പേടി മാറ്റാൻ കഴിവതും ശ്രമിക്കുന്നതും കാണാം. എന്നാൽ സൂചി അരികിലേക്ക് എത്താറായി എന്ന അവസരമെത്തിയതും ദിയ കരച്ചിലടക്കാൻ പാടുപെട്ടു.

അകാരണമായി കണ്ണുകൾ നിറഞ്ഞൊഴുകി. അതിനിടെ എവിടെയോ ഒരു പൊട്ടിച്ചിരി ഉയർന്നു. ഇന്ജെക്ഷനിടെ ദിയയെ ഒന്ന് കൂൾ ആക്കാൻ നേഴ്സ് ചോദിച്ച ചോദ്യമാണ് ഒപ്പമുണ്ടായിരുന്ന സഹോദരിമാരെയും ചിരിപ്പിച്ചത്. (വീഡിയോ ചുവടെ)

Youtube Video


സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇന്ന് മലയാളി യുവതയുടെ ഇടയിൽ ശ്രദ്ധേയയാണ് ദിയ. കൂടാത്തതിന് കൃഷ്ണകുമാറിന്റെ മക്കളിൽ ഒരാൾ എന്ന നിലയിലും പലർക്കും ദിയയെ പരിചയമുണ്ട്. അതിനിടെയാണ് നേഴ്സ് 'ഇപ്പോൾ പഠിക്കുകയാണോ?' എന്ന ചോദ്യമെടുത്തിട്ടതും. ദിയയുടെ കരച്ചിൽ പോലും ക്ഷണനേരം ചിരിക്ക് വഴിമാറി. ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

എന്തായാലും വാക്സിൻ വിജയകരമായി പൂർത്തിയാക്കിയ ദിയയെ അഭിനന്ദിക്കാൻ നേഴ്‌സും ഒപ്പംവന്നവരും മറന്നില്ല.
Published by: user_57
First published: June 4, 2021, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories