• HOME
 • »
 • NEWS
 • »
 • film
 • »
 • Bheeshma Parvam | ഒരുപാട് പ്രയത്നിച്ചാണ് ഷൂട്ട് ചെയ്തത്, 'ഭീഷ്മപര്‍വം' മൊബൈലില്‍ പകര്‍ത്തരുത്; അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ അമല്‍ നീരദ്

Bheeshma Parvam | ഒരുപാട് പ്രയത്നിച്ചാണ് ഷൂട്ട് ചെയ്തത്, 'ഭീഷ്മപര്‍വം' മൊബൈലില്‍ പകര്‍ത്തരുത്; അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ അമല്‍ നീരദ്

എല്ലാ പ്രൗഢിയോടെയും ഇത് തിയേറ്ററുകളിൽ കാണണമെന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്നും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നുവെന്നും അമല്‍ നീരദ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

 • Share this:
  മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത ഭീഷ്മ പര്‍വം (Bheeshma Parvam) തിയേറ്ററുകളിലെത്തി. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.  ആദ്യ പ്രദര്‍ശനത്തിന് ശേഷം സിനിമയിലെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ രംഗത്തെത്തി. സിനിമയിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തരുതെന്ന് പ്രേക്ഷകരോട് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചു.

  read also - Bheeshma Parvam review | തകർത്തുവാരി മൈക്കിളും കൂട്ടരും; ഭീഷ്മപർവ്വം റിവ്യൂ

  കോവിഡ് മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‍നിച്ചാണ് ഞങ്ങൾ ഈ സിനിമ ചിത്രീകരിച്ചത്. എല്ലാ പ്രൗഢിയോടെയും ഇത് തിയേറ്ററുകളിൽ കാണണമെന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്നും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നുവെന്നും അമല്‍ നീരദ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. തിയേറ്ററുകളിൽ വന്ന് ചിത്രം ആസ്വദിക്കൂവെന്നും അമല്‍ നീരദ് പ്രേക്ഷകരോട് പറഞ്ഞു.  നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അമല്‍ നീരദ് - മമ്മൂട്ടി എന്നിവരുടെ ബിഗ്ബി ടീം വീണ്ടും ഒന്നിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

  read also- Mammootty |ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങളെ ഉപേക്ഷിക്കാറില്ല; കാണാനാളുണ്ടെങ്കില്‍ അഭിനയിക്കാനുമുണ്ടാകും; മമ്മൂട്ടി

  തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

  അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്‍മ പര്‍വത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം.

  Bheeshma Parvam | ഭീഷ്മപർവ്വത്തിന് എന്തുകൊണ്ട് ടിക്കറ്റ് എടുക്കണം? മമ്മൂട്ടി മറുപടി പറയുന്നു


  മമ്മൂട്ടി- (Mammootty) അമൽ നീരദ് (Amal Neerad) കൂട്ടുകെട്ടിന്റെ ചിത്രമായ 'ഭീഷ്മപർവ്വം' (Bheeshma Parvam) 2022 മാർച്ച് 3ന് തിയേറ്ററുകളിൽ എത്തുകയാണ്. 'ബിലാൽ' വരുമെന്ന പ്രതീക്ഷകൾ കൊടുമ്പിരികൊണ്ടിരുന്നപ്പോഴാണ്, അതിനിടയിൽ മറ്റൊരു പ്രൊജക്ടുമായി ഇരുവരും കൈകോർത്തത്. ഏതാനും കുടുംബങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗ്യാങ്‌സ്റ്റർ ത്രില്ലറായ ചിത്രത്തിൽ മൈക്കിളായി മമ്മൂട്ടി വേഷമിടുന്നു.

  2007ൽ തന്റെ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച ഗ്യാങ്സ്റ്റർ കഥാപാത്രമായ മൈക്കിളും ബിലാലും തമ്മിലുള്ള സമാന്തരങ്ങളെക്കുറിച്ച് മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. "മൈക്കിളിനെ ബിലാലിൽ നിന്ന് കഴിയുന്നത്ര വ്യത്യസ്തനാക്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ട്," മമ്മൂട്ടി പറഞ്ഞു.

  അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പദ്ധതി കോവിഡ് പകർച്ചവ്യാധി കാരണം വൈകിയതിനെ തുടർന്നാണ് ആരംഭിച്ചത്. മുടിയും താടിയും നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ പ്രതീക്ഷകൾ വൻതോതിൽ ഉയർന്നിരുന്നു.'എന്തുകൊണ്ട് ടിക്കറ്റ് എടുക്കണം എന്ന് ചോദിച്ചാൽ, ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്' എന്നാണ് മമ്മൂട്ടിയുടെ രസകരമായ പ്രതികരണം.
  Published by:Arun krishna
  First published: