നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput |'അസ്വസ്ഥപ്പെടുത്തുന്ന' ചിത്രങ്ങൾ പ്രചരിപ്പിക്കരുത്; സുശാന്ത് സിങ്ങിന്റെ മരണത്തിൽ മഹാരാഷ്ട്ര സൈബർ സെൽ

  Sushant Singh Rajput |'അസ്വസ്ഥപ്പെടുത്തുന്ന' ചിത്രങ്ങൾ പ്രചരിപ്പിക്കരുത്; സുശാന്ത് സിങ്ങിന്റെ മരണത്തിൽ മഹാരാഷ്ട്ര സൈബർ സെൽ

  നിലവിൽ പ്രചരിപ്പിച്ച ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും മഹാരാഷ്ട്ര സൈബർ സെൽ അറിയിച്ചിട്ടുണ്ട്.

  Sushant singh rajput (Image:Instagram)

  Sushant singh rajput (Image:Instagram)

  • Share this:
   ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വസ്ഥപ്പെടുത്തുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കരുത് എന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര സൈബർ സെൽ. സോഷ്യൽമീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസീന്റെ മുന്നറിയിപ്പ്.

   ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കോടതി നിർദേശങ്ങൾക്കും നിയമ മാർഗനിർദേശങ്ങൾക്കും എതിരാണെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. നിലവിൽ പ്രചരിപ്പിച്ച ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും മഹാരാഷ്ട്ര സൈബർ സെൽ അറിയിച്ചിട്ടുണ്ട്.


   ഇന്നലെ ഉച്ചയോടെയാണ് സുശാന്തിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ആറ് മാസമായി സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

   TRENDING:ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി [NEWS]RIP Sushant Singh Rajput | താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് [NEWS]Shocking | പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചു [NEWS]

   താരത്തിന്റെ മരണ വാർത്ത സിനിമാ ലോകത്തും സാധാരണക്കാർക്കിടയിലും വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഡിപ്രഷനെ കുറിച്ചും അതിനെ അതിജീവിക്കുന്നതിനെ കുറിച്ചുമുള്ള ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്.

   നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ഡ്രൈവ് ആണ് സുശാന്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. താരം അഭിനയിച്ച ഹോളിവുഡ് ചിത്രം ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസിന്റെ റീമേക്കായദിൽ ബേച്ചാരയുടെ പോസ്റ്റ്പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയായിരുന്നു.
   First published:
   )}