• HOME
  • »
  • NEWS
  • »
  • film
  • »
  • Saudi Vellakka| മമ്മൂട്ടിയെ വിറപ്പിച്ച നടൻ; സൗദി വെള്ളക്കയിൽ മജിസ്‍ട്രേറ്റ് ആരെന്നറിയാമോ?

Saudi Vellakka| മമ്മൂട്ടിയെ വിറപ്പിച്ച നടൻ; സൗദി വെള്ളക്കയിൽ മജിസ്‍ട്രേറ്റ് ആരെന്നറിയാമോ?

ഈ രസികൻ മജിസ്ട്രേറ്റ് ആരാണെന്ന് വെളിപ്പെടുത്തി സൗദി വെള്ളക്ക ടീം തന്നെ രംഗത്തെത്തി

  • Share this:
    ഓപ്പറേഷൻ ജാവ (Operation Java) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി (Tharun Moorthy) സംവിധാനം ചെയ്യുന്ന സിനിമയാണ് 'സൗദി വെള്ളക്ക' (Saudi Vellakka). ലുക്‌മാൻ, ദേവി വർമ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
    സൗദി വെള്ളക്കയുടെ രസികൻ ട്രെയിലർ അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ മജിസ്‍ട്രേറ്റിനെ അവതരിപ്പിച്ചത് ആരാണെന്ന അന്വേഷണങ്ങളും പിന്നാലെ വന്നു.

    ഈ രസികൻ മജിസ്ട്രേറ്റ് ആരാണെന്ന് വെളിപ്പെടുത്തി സൗദി വെള്ളക്ക ടീം തന്നെ രംഗത്തെത്തി. 34 വർഷം മുൻപ്  മമ്മൂട്ടി നായകനായെത്തിയ മനു അങ്കിള്‍ എന്ന ചിത്രത്തിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോയാണ് ചിത്രത്തിലെ മജിസ്‌ട്രേറ്റ്.

    കുര്യൻ എങ്ങനെ ചിത്രത്തിലെ മജിസ്‌ട്രേറ്റായി എത്തിയതെന്ന രസകരമായ സംഭവം വിവരിക്കുകയാണ് സൗദി വെള്ളക്ക ടീം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

    ടീം സൗദി വെള്ളക്കയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

    സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളിൽ ഒന്നിലും തരുണും ടീമും തൃപ്തരായില്ല.

    ആവനാഴികളിലെ അസ്ത്രങ്ങൾ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുൺ ഒന്നിലും തൃപ്തനായിരുന്നില്ല.

    ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുൺ കാണാൻ ഇടയായത്.

    ആ വീഡിയോയിൽ കണ്ട ആളുടെ മാനറിസങ്ങളും ഇരുത്തവും ചലനങ്ങളും എല്ലാം തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ടീം അയാളെ പറ്റി അന്വേഷിച്ചു. അപ്പോഴാണ് ആ വീഡിയോയിൽ കണ്ട ആൾ 'മനു അങ്കിൾ ' എന്ന സിനിമയിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്,



    മനു അങ്കിൾ റിലീസായി വർഷങ്ങൾക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാൻ സംവിധായകൻ തയാറല്ലായിരുന്നു. ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നിൽ ഇല്ല എന്ന് മനസിലാക്കിയ തരുൺ, നിർമാതാവ് സന്ദിപ് സേനന് മജിസ്‌ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് അയച്ചു

    ആദ്യ കാഴ്ചയിൽ തന്നെ ആവേശഭരിതനായ നിർമാതാവിനും കുര്യൻ ചാക്കോ എന്ന ലോതറിനെ സൗദി വെള്ളക്കയുടെ ഭാഗമാക്കാൻ തിടുക്കമായി.



    പക്ഷേ കുര്യൻ ചാക്കോയുടെ കോൺടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ ഇരുന്നത് കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു. ഒടുവിൽ ആ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യൻ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു..

    കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യൻ ചാക്കോയുടെ മറുപടി.

    "അയ്യോാ.. ഞാൻ ഇല്ല...

    അതൊക്കെ അന്ന് ഡെന്നിസ് സർ പറഞ്ഞത് പോലെ ചെയ്തത് ആണ്... അതിൽ നിന്നൊക്കെ സിനിമ ഒരുപാട് മാറി...

    നിങ്ങൾ വേറെ അളിനെ നോക്കു എന്നാണ്.."

    തരുൺ പിടിച്ച പിടിയാലേ സിനിമയുടെ കഥ പറഞ്ഞു...

    കഥ കേട്ടതോടെ തനിക്കും ഇതിന്റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു...

    തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവിൽ സൗദി വെള്ളക്കയിലെ രസികനായ മജിസ്ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോൾ കുര്യൻ ചാക്കോ പറഞ്ഞു നിർത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നിൽ വരുമ്പോഴുള്ള പേടിയും, ആകാംക്ഷയും ഒപ്പം അവതരിപ്പിയ്ക്കാൻ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്.



    പക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയടി സ്വന്തമാക്കുകയും ചെയ്താണ് അവിടെ നിന്നും പോയത്, സൗദി വെള്ളക്കയുടെ ടീസറിൽ കുര്യൻ ചാക്കോയെ കണ്ട് പഴയ ലോതറിനെ തിരക്കിയുള്ള ആളുകളുടെ സ്നേഹം വീണ്ടുമെത്തുമ്പോൾ വെള്ളക്ക ടീമിനുറപ്പാണ് മലയാള സിനിമയിൽ ഇനിയും കുര്യൻ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കൈയ്യടികൾ ഏറ്റു വാങ്ങുന്നതിനായി...
    Published by:Rajesh V
    First published: