• HOME
  • »
  • NEWS
  • »
  • film
  • »
  • ഡോൺ പാലത്തറയുടെ '1956- മധ്യതിരുവിതാംകൂർ' മോസ്കോ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്

ഡോൺ പാലത്തറയുടെ '1956- മധ്യതിരുവിതാംകൂർ' മോസ്കോ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്

FIAPF അംഗീകാരമുള്ള മോസ്കോ രാജ്യാന്തര ചലച്ചിത്രമേള ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സിനിമാ മേളകളിലൊന്നാണ്. സാധാരണയായി ഏപ്രിലിൽ നടക്കുന്ന മേള ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബറിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Don Palathara

Don Palathara

  • Share this:
    നാൽപ്പത്തിരണ്ടാമത് മോസ്കോ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് '1956- മധ്യതിരുവിതാംകൂർ'. ശവം, വിത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഡോൺ പാലത്തറ ഒരുക്കിയ '1956- മധ്യതിരുവിതാംകൂർ' ഭൂപരിഷ്‌കരണത്തി​ന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കിലേക്ക്​ കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് പറയുന്നത്. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആസിഫ് യോഗി, ജെയ്ന്‍ ആന്‍ഡ്രൂസ്, ഷോണ്‍ റോമി, കനി കുസൃതി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്.

    ചിത്രം ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം സംവിധായകൻ തന്നെയാണ് സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറി‌യിച്ചത്. തന്‍റെ മൂന്നാമത്തെ ചിത്രമായ '1956- മധ്യതിരുവിതാംകൂറിന്‍റെ വേൾഡ് പ്രീമിയർ മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ നടക്കും. ഇതൊരു വലിയ നിമിഷം തന്നെയാണ് എന്നാണ് സന്തോഷം പങ്കുവച്ച് ഡോൺ ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിന്‍റെ മുഴുവൻ അണിയറ പ്രവർത്തകർക്കും തന്നെയും തന്‍റെ ചിത്രങ്ങളെയും പിന്തുണച്ചവർക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.

    'ഞാൻ ജനിച്ചുവളർന്ന നാടിന്റെ ചരിത്രത്തിൽ നിന്ന് ഉണ്ടായ ഒരു കഥ കൂടെ ആണ്. അതുകൊണ്ട് തന്നെ ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ നിന്ന് വരുന്ന ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ ഈ അംഗീകാരം ഒരുപാട് സന്തോഷം തരുന്നുണ്ട്' ഡോൺ എഫ്ബിയിൽ കുറിച്ചു.

    INTERNATIONAL FEDERATION OF FILM PRODUCERS ASSOCIATIONS (FIAPF)അംഗീകാരമുള്ള മോസ്കോ രാജ്യാന്തര ചലച്ചിത്രമേള ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സിനിമാ മേളകളിലൊന്നാണ്. സാധാരണയായി ഏപ്രിലിൽ നടക്കുന്ന മേള ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബറിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഒക്ടോബർ 1 മുതൽ 8 വരെയാണ് മേള നടക്കുക.
    Published by:Asha Sulfiker
    First published: