നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രണയവും വിരഹവും കലര്‍ന്ന 'ദൂരിക'; ഹരിചരണ്‍ ആലപിച്ച തമിഴ് ഗാനം ശ്രദ്ധേയമാകുന്നു

  പ്രണയവും വിരഹവും കലര്‍ന്ന 'ദൂരിക'; ഹരിചരണ്‍ ആലപിച്ച തമിഴ് ഗാനം ശ്രദ്ധേയമാകുന്നു

  തമിഴകത്തെ പ്രശസ്ത ഗാനരചയിതാവായ നിരഞ്ജന്‍ ഭാരതിയുടെ വരികള്‍ക്ക് അയാസ് ഇസ്മയിലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

  • Share this:
   സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി തമിഴ് മ്യൂസിക് വീഡിയോ ദൂരിക. പ്രണയവും വിരഹവും കലര്‍ന്ന മനോഹരഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ്. തമിഴകത്തെ പ്രശസ്ത ഗാനരചയിതാവായ നിരഞ്ജന്‍ ഭാരതിയുടെ വരികള്‍ക്ക് അയാസ് ഇസ്മയിലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

   ഐ തിങ്ക് സ്റ്റുഡിയോയുടെ നിര്‍മ്മാണത്തില്‍ ദൂരികയുടെ ദൃശ്യാവിഷ്‌കാരമൊരുക്കിയിരിക്കുന്നത് അഫിന്‍ ആണ്. വേളിക്ക് വെളുപ്പാന്‍ കാലം, ബോളിവുഡ് ചിത്രം 83, എന്നീ സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് വരവറിയിച്ച ശ്വേതാ വിനോദും , മോഡലും നടനുമായ ഷബീബ് ഷഹീര്‍ എന്നിവരാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ അഭിനയിച്ചിരിക്കുന്നത്.

   റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് വീഡിയോ കണ്ടത്.

   ക്യാമറ: (ഹിമല്‍ മോഹന്‍),എഡിറ്റിംങ്ങ്: (ഹരി ദേവകി,) (ആര്‍ട്ട്: അമലേഷ്) തുടങ്ങി ഒരു മലയാളി കൂട്ടായ്മയിലാണ് ഈ തമിഴ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

   ഐട്യൂൺസ്, സ്പോട്ടിഫൈ എന്നീ പ്ലാറ്റ്ഫോമുകളിലും ഗാനം ലഭ്യമാണ്.

   ധനുഷ് ചിത്രം ജഗമേ തന്തിരം ട്രെയിലർ പങ്കുവെച്ച് അവഞ്ചേഴ്സ് സംവിധായകർ

   നുഷ് ചിത്രം ജഗമേ തന്തിരം ട്രെയിലർ പങ്കുവെച്ച് അവഞ്ചേഴ്സ് സംവിധായകർ റൂസ്സോ ബ്രദേഴ്സ്. തമിഴിൽ ധനുഷിനെ പുകഴ്ത്തിയാണ് ട്വിറ്ററിൽ സംവിധായകർ ട്രെയിലർ പങ്കുവെച്ചത്. സൂപ്പർ ഡാ തമ്പി എന്നാണ് റൂസ്സോ ബ്രദേഴ്സ് ധനുഷിനെ അഭിനന്ദിച്ചിരിക്കുന്നത്. ഇന്നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്നത്. ഇന്ന് ഉച്ചയോടെ ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   റൂസ്സോ ബ്രദേഴ്സിന്റെ പുതിയ ചിത്രം ദി ഗ്രേ മാനിൽ ധനുഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ധനുഷിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചതിൽ ആവേശത്തിലാണെന്നും സംവിധായകർ പറയുന്നു. സിനിമയുടെ അണിയറ പ്രവർത്തകർക്കും സംവിധായകർ ആശംസയറിയിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}