• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ദുൽഖറിന് ഇന്ന് 32ാം പിറന്നാൾ; 'DQ' ഇനി ബോളിവുഡിനും സ്വന്തം

News18 Malayalam
Updated: July 28, 2018, 8:45 AM IST
ദുൽഖറിന് ഇന്ന് 32ാം പിറന്നാൾ; 'DQ' ഇനി ബോളിവുഡിനും സ്വന്തം
News18 Malayalam
Updated: July 28, 2018, 8:45 AM IST
മലയാളത്തിലെ യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് ദുൽഖർ സൽമാന്റെ ജന്മദിനമാണ് ഇന്ന്. സിനിമാപ്രേമികളുടെ പ്രിയങ്കരനായ മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസമില്ലാതെ തന്നെ സ്വന്തമായി ഒരിടം കണ്ടെത്തിയ ദുൽഖർ ബോളിവുഡിന്റെ പ്രിയതാരമാകാൻ തയാറെടുക്കുകയാണ്.

ആദ്യ ബോളിവുഡ് ചിത്രം പുറത്തിറങ്ങാനിരിക്കെ ബോളിവുഡ് സിനിയെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചും ദുൽഖർ ന്യൂസ് 18നോട് മനസ് തുറക്കുന്നു.

രാജീവ് മസന്തുമൊത്തുള്ള ദുൽഖറിന്‍റെ സംഭാഷണത്തിലേക്ക്...

ദുൽഖർ താങ്കളൊരു ഗംഭീര നടനാണ്. ബാംഗ്ലൂർ ഡേയ്സ്, ഓകെ കൺമണി തുടങ്ങി താങ്കളുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്... അതിലേക്കൊക്കെ വരാം, എടുത്തുപറയേണ്ടത് താങ്കളുടെ ഇൻസ്റ്റഗ്രാം ഹാഷ് ടാഗുകളെ കുറിച്ചാണ്. അഞ്ച് മില്യൺ ഫോളോവേഴ്സായപ്പോൾ മകൾ മറിയത്തിന്റെ കൈയ്യുടെ ചിത്രം പോസ്റ്റ് ചെയ്തു. ബൂസ് സേയ്സ് ഹായ് എന്നായിരുന്നു ഹാഷ് ടാഗ്. മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് താഴെ മറിയംസ് ബെസ്റ്റി എന്നായിരുന്നു ഹാഷ് ടാഗ്. തീർച്ചയായും ഇരുവരും തമ്മിൽ വലിയ കൂട്ടാണ്. സഹോദരിയുടെ കുട്ടികൂടിയുണ്ട്. മറ്റു കുട്ടികളോടൊന്നും അദ്ദേഹം ഇത്ര കൂട്ടാവുന്നത് കണ്ടിട്ടില്ല. ആരാധകരുമായി ഇടപെഴകാൻ സോഷ്യൽ മീഡിയ മികച്ച പ്ലാറ്റ്ഫോമായി തോന്നിയിട്ടുണ്ടോ?

കൂടുതലും ഇൻസ്റ്റഗ്രാമാണ് ഉപയോഗിക്കാറ്. എന്താണ് കാരണമെന്നറിയില്ല. ഒരു പക്ഷേ നമുക്കെല്ലാം ഫോട്ടോസൊക്കെ ഇഷ്ടമായതുകൊണ്ടാകാം. എന്റെ ഫേസ്ബുക്ക് പേജൊക്കെ സിനിമ പ്രചാരണത്തിനാണ് ഉപയോഗിക്കാറുള്ളത്. പിന്നെ ട്വിറ്ററും അതു പോലെ തന്നെ. പക്ഷേ ഇൻസ്റ്റാ സിംപിളാണ്. കമ്യൂണിക്കേഷൻ എളുപ്പമാണ്. ജനങ്ങളുമായി പെട്ടെന്ന് കമ്യൂണിക്കേറ്റ് ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്. നല്ല ഫീഡ്ബാക്കുകളും ലഭിക്കാറുണ്ട്.

ആറു വർഷത്തിനിടെ 25 ഓളം സിനിമകളിൽ അഭിനയിച്ച താങ്കൾ ബോളിവുഡിൽ പുതുമുഖമായാണ് എത്തുന്നത്.
അപരിചിതത്വം തോന്നിയിരുന്നോ?
Loading...

ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ സൂപ്പർ എക്സൈറ്റഡായിരുന്നു. മറ്റൊരു ഭാഷയിൽ ആദ്യമായെത്തുന്നതും എന്നെ സംബന്ധിച്ച് വലിയ ആവേശമായിരുന്നു. പുതുമുഖമായി അവതരിപ്പിക്കുന്നതിൽ എനിക്ക് പരാതിയൊന്നുമില്ല.

ബോളിവുഡിലെ ആദ്യ ഓഫർ കർവാൻ ആയിരുന്നില്ലല്ലോ?

നേരത്തെയും പല ചർച്ചകളും നടന്നിരുന്നു. എന്തുകൊണ്ടോ അതൊന്നും യാഥാർഥ്യമായില്ല. കർവാന്റെ കഥ
ഇഷ്ടമായി. റോണിയാണ് നിർമ്മാണം. ഇർഫാൻ ഒപ്പം അഭിനയിക്കുന്നുണ്ട്. പിന്നെ കർവാൻ എന്റെ സിനിമകൾ പോലെ തന്നെയാണ്. ജീവിതത്തോട് ചേർന്നു നിൽക്കുന്നത്. അത്തരം സിനിമകളിൽ അഭിനയിക്കാനാണ് ഇഷ്ടം.
‌‌
കർവാനിലേക്ക് ആകർഷിക്കാൻ മറ്റൊരു കാരണം ഇർഫാനായിരുന്നോ? പ്രത്യേകിച്ച് ഇർഫാന്റെ മൂന്നാമത്തെ റോഡ് മൂവി കൂടിയാണല്ലോ?

തീർച്ചയായും, റോഡ് മൂവി ഗണത്തിലുള്ള ചിത്രങ്ങളിൽ നേരത്തെയും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ ഇർഫാന്റെ കാര്യം പറയുന്നത് പോലെയാണ് മലയാളി പ്രേക്ഷകർ എന്റെ സിനിമകളെക്കുറിച്ചും പറയുന്നത്

കർവാനെക്കുറിച്ച് പറയാമോ?

മുൻപ് കേട്ട കഥകൾ പോലെ ആയിരുന്നില്ല. ജീവതത്തിൽ സംഭാവിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് സിനിമയിലുള്ളത്. ഇർഫാന്റേത് എക്സെൻട്രിക്കായ കഥാപാത്രമാണ്. എന്നേക്കാൾ പ്രായക്കൂടുതലുള്ള കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. മിഥില പാൽക്കർ ഹൈസ്കൂൾ വിദ്യാർഥിനിയായാണ് എത്തുന്നത്.
വ്യത്യസ്തരായ മൂന്ന് ആളുകൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ഉള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്.

മുംബൈ ഫിലിം ഫെസ്റ്റിവലിനെത്തിയപ്പോൾ താങ്കൾ പറഞ്ഞിരുന്നു. കർവാൻ മികച്ച ഒരു അവസരമാണ്. അതുകൊണ്ട് സ്വീകരിക്കുന്നു. പക്ഷേ മലയാളത്തിൽ നിന്ന് വിട്ടുനിൽക്കില്ല എന്ന്. അങ്ങനെയാണോ?

ഇത്രയും അവസരങ്ങൾ എന്നെത്തേടിയെത്തുന്നത് മലയാള സിനിമ കാരണമാണ്. ബോളിവുഡിൽ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. എല്ലാ ഭാഷയിലും അഭിനയക്കണമെന്നുണ്ട്. പക്ഷേ മലയാളത്തിൽ തന്നെ തുടരാനാണ് താൽപര്യം.

ജമിനി ഗണേശനുമായി യാതൊരു രൂപ സാദൃശ്യവുമില്ലാത്ത താങ്കൾ മഹാനടിയിൽ അദ്ദേഹമായി ജീവിക്കുകയായിരുന്നു..?

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചപ്പോഴും ഞാൻ ആദ്യം പറഞ്ഞത് അത് തന്നെയാണ്. ഞാൻ കാഴ്ച്ചയിൽ ജമിനി ഗണേശനെ പോലെയല്ല, അങ്ങനെ വരുത്തി തീർക്കാനും കഴിയില്ല. പക്ഷേ അദ്ദേഹം ആരായിരുന്നു എങ്ങനെയായിരുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ മനസിലാക്കി. 50കളിലെ സിനിമകൾ കണ്ടു. ഇതോടെ മാനറിസത്തിലൊന്നും കാര്യമില്ലെന്ന് മനസ്സിലായി.

മുൻനിര താരമായി തിളങ്ങി നിൽക്കുമ്പോൾ മഹാനടി പോലെ സ്ത്രീപ്രാധാന്യമുള്ള സിനിമയിൽ അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രം തെരഞ്ഞെടുക്കാനുള്ള കാരണം? അത് അഭിനയ ജീവിതത്തെ നെഗറ്റീവായി ബാധിക്കില്ലേ?

എല്ലാ തരത്തിലുള്ള സിനിമകളും ചെയ്യാറുണ്ട്. നായകനായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്.
സോളോയിൽ നാല് പ്രധാന വേഷങ്ങളിലെത്തി. ഇതൊന്നും നെഗറ്റീവായി ബാധിക്കുമെന്ന് തോന്നിയിട്ടില്ല.
മികച്ച സിനിമയുടെ ഭാഗമാകണമെന്നേയുള്ളു. പിന്നെ മഹാനടിയുടെ ടീം നല്ലതായിരുന്നു. പഴയകാല നായികയുടെ ജീവിതം യുവാക്കളായിരുന്നു സിനിമയാക്കിയത് എന്നതും ശ്രദ്ധേയമാണ്. ഗ്രേ ക്യാരക്ടർ ചെയ്യണമെന്ന് എല്ലാ നടന്മാരും ആഗ്രഹിക്കാറുണ്ട്. പക്ഷേ ലഭിക്കാറില്ല. പിന്നെ എല്ലാവരും സ്റ്റാർഡം ഒക്കെ നോക്കുന്നവരാണ്, അങ്ങനെയെങ്കിൽ ലിമിറ്റഡാകും. അധികം അവസരങ്ങൾ ലഭിക്കില്ല.

അതാത് വർഷം പുറത്തിറങ്ങുന്ന മികച്ച സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹമെന്ന് ഒരു അഭിമുഖത്തിൽ താങ്കൾ പറഞ്ഞതായി ഓർക്കുന്നു. നല്ല സിനിമകൾ നഷ്ടമാകുന്നതാണ് ഏറ്റവും വലിയ പേടിയെന്നും എങ്ങനെയാണ് സിനിമകൾ തെരഞ്ഞെടുക്കുന്നത്?

എനിക്ക് ലഭിച്ചിട്ടുള്ളതൊക്കെ നല്ല സിനിമകളാണ്. നല്ലത് തെരഞ്ഞെടുക്കാനും സാധിച്ചിട്ടുണ്ട്. ഒരുപാട് നോ പറഞ്ഞിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ എല്ലാം മികച്ച ചിത്രങ്ങളായിരുന്നു. പുരസ്കാരങ്ങൾ ലഭിക്കുന്നതിലോ വലിയ സിനിമയുടെ ഭാഗമാകുന്നതിലോ അല്ല കാര്യം. സിനിമയെ സ്നേഹിക്കുന്നു, സിനിമയിൽ നിന്ന് ആ സ്നേഹം തിരികെ ലഭിക്കും. ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സിനിമയുടെ ഭാഗമാകണം. ബോക്സ് ഓഫീസ് ഹിറ്റ് എന്നല്ല ഉദ്ദേശിച്ചത്. പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമകൾ.. സിനിമകളുടെ ഭാഗമായില്ലെങ്കിൽ നിരാശനായിക്കും

മണിരത്നം സിനിമയിൽ അഭിനയക്കണമെന്നത് വലിയ ആഗ്രഹമായിരുന്നല്ലോ. ഓ കെ കൺമണിയിലൂടെ അത് സാധിച്ചു. എങ്ങനെയുണ്ടായിരുന്നു അദ്ദേഹവുമായുള്ള എക്സ്പീരിയൻസ്?

അദ്ദേഹത്തിന്റെ വലിയ ഫാനാണ് ഞാൻ. ഹാവർഡ്സിലൊക്കെ അഡ്മിഷൻ കിട്ടിയത് പോലെ. ഓ കെ കൺമണി വലിയ ബ്രേക്കായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാവരും കാണും. മേക്കർ എന്ന നിലയിൽ മറ്റൊരു കാര്യം മണിരത്നം സാറിന്റെ എനർജി ലെവലാണ്. ഓ കെ കൺമണി ഷൂട്ട് ചെയ്യുമ്പോൾ ട്രെയിൻ സീക്വൻസ് ഷൂട്ട് ചെയ്യാൻ ഒരാഴ്ച മാത്രമാണ് സമയം അനുവദിച്ചിരുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന ഷൂട്ട് പിറ്റേ ദിവസം 6 മണി വരെ നീണ്ടു നിൽക്കും. അവസാന നിമിഷം പുലർച്ചെ വീണ്ടും ഷൂട്ട് ഷെഡ്യൂൾ ചെയ്യും. ഞാനും നിത്യയും തളർന്നിട്ടുണ്ടാകും. മണി സാർ ഓടിനടക്കുന്നുണ്ടാകും. അത്രയും സന്തോഷവാനാണ് അദ്ദേഹം. അത്രക്ക് എനർജി ലെവലാണ് അദ്ദേഹത്തിന്..

ഓ കെ കൺമണിയുടെ ഹിന്ദി റീമേക്കിലേക്ക് ഓഫർ ഉണ്ടായിരുന്നില്ലേ?

ഓർക്കുന്നില്ല, ബാംഗ്ലൂർ ഡേയ്സിന് വിളിച്ചിരുന്നു.

ഓ കെ ജാനു കണ്ടിരുന്നോ?

മുഴുവനായും കണ്ടിരുന്നില്ല. പാർട്ട്സ് കണ്ടിട്ടുണ്ട്. ഷാദിനെ അറിയാം. നന്നായി ചെയ്തിട്ടുണ്ട്. ലിവിങ് റിലേഷൻസ് മുംബൈക്കാർക്ക് വലിയ കാര്യമൊന്നുമല്ല. കേരളത്തിൽ പക്ഷേ അങ്ങനെയല്ല. ഓ കെ ജാനു പരാജയപ്പെട്ടത് അതുകൊണ്ടാകാം.

താങ്കളുടെ പിതാവിനെക്കുറിച്ച് പറയുകയാണെങ്കിൽ 40 വർഷത്തിനിടെ 350ലധികം സിനിമകൾ. ഇന്ത്യയിലെ മികച്ച നടന്മാരിലൊരാൾ. അഭിനയ ജീവിതത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടോ?

ഞങ്ങൾ കാണാൻ ഒരുപോലെയല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇമിറ്റേറ്റ് ചെയ്യുന്നതായി തോന്നിയിട്ടില്ല. എനിക്ക് അദ്ദേഹം സൂപ്പർ ഹീറോ ഡാഡിയാണ്. വാപ്പയുടെ വലിയ ഫാനാണ്. ഏത് കഥാപാത്രവും അദ്ദേഹം അവിസ്മരണീയമാക്കും. ഉമ്മ ചില സിനിമകൾ കണ്ട് വിമർശിക്കാറുണ്ട്, അപ്പോഴും ഞാൻ പറയും ഗംഭീരമായി ചെയ്തിട്ടുണ്ടെന്ന്. പ്രൊഫഷണൽ ആകുന്നതിലൊക്കെ അദ്ദേഹത്തെ മാതൃകയാക്കിയിട്ടുണ്ട്. അദ്ദേഹത്തെ അനുകരിക്കാൻ തോന്നിയിട്ടില്ല. ഓരോർത്തർക്കും അവരവരുടേതായ വ്യക്തിത്വം ഉണ്ടല്ലോ.

സിനിമ മേഖല തെരഞ്ഞെടുക്കാൻ വാപ്പയും ഉമ്മയും പ്രോത്സാഹിപ്പിച്ചിരുന്നോ?

ഇല്ല, അച്ഛൻ ഭാഗ്യവാനാണ് അദ്ദേഹത്തിന്റെ സൗഭാഗ്യങ്ങൾ നിനക്ക് ലഭിച്ചേക്കില്ല എന്നൊക്കെ ഉമ്മ പറഞ്ഞിട്ടുണ്ട്. ഇതൊന്നും നിന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് കരുതരുത് എന്നൊക്കെ ഉമ്മ പറഞ്ഞിട്ടുണ്ട്.
ഞാൻ അർഹനാണെന്ന് കണ്ടാലെ ഉമ്മ എനിക്ക് എന്തെങ്കിലും നൽകാറുള്ളൂ . മാർക്ക് കൂടുതൽ വാങ്ങുകയോ മറ്റോ ചെയ്യുമ്പോൾ. കുടുംബത്തിലെ മറ്റെല്ലാവരും സാധാരണക്കാരാണ്. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറണമെന്ന് കുട്ടിക്കാലത്തേ പഠിപ്പിച്ചിരുന്നു..

ആക്ടിംഗിലേക്കെത്തിയതിനെക്കുറിച്ച്?

ഞാൻ അഭിനയ രംഗത്തേക്കെത്തുമ്പോൾ മാതൃകയാക്കാൻ വളരെ കുറച്ച് സെക്കന്റ് ജെനറേഷൻ അഭിനേതാക്കളേ ഉണ്ടായിരുന്നുള്ളു .പൃഥിരാജ്, ഫഹദ്.. ഫഹദ് ഒക്കെ അഭിനയം തുടങ്ങിയ കാലത്ത് ഞാൻ ആലോചിക്കുകയായിരുന്നു. വാപ്പ പറഞ്ഞിരുന്നു, മമ്മൂട്ടിയുടെ മകനായതിനാൽ ആദ്യ സിനിമ ലഭിക്കും. പിന്നീട് വാപ്പ പറഞ്ഞു അദ്ദേഹം നിർമ്മിക്കുകയാണെങ്കിൽ രണ്ടാമത്തെ സിനിമയും ലഭിക്കും. പക്ഷേ പിന്നീട് എന്തു ചെയ്യും.

ഇപ്പോഴും അദ്ദേഹം പറയും നീ ഇതൊക്കെ ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന്. കാരണം അത്രക്ക് ഒതുങ്ങി ജീവിക്കുന്നയാളായിരുന്നു ഞാൻ. വിവാഹത്തിന് പോയാൽ പോലും ഞാൻ പിറകിലെവിടെങ്കിലും നിൽക്കുകയേ ഉള്ളൂ.

താങ്കളുടെ ഏതെങ്കിലും സിനിമ കണ്ടിട്ട് മമ്മൂട്ടി അഭിനന്ദിച്ചിട്ടുണ്ടോ?

ഹേയ്, അങ്ങനെയില്ല. പക്ഷേ അദ്ദേഹം അഭിമാനിക്കുന്നുണ്ട് എന്നെനിക്കറിയാം. വീട്ടിൽ ഞങ്ങളൊരുമിച്ച് എന്റെ സിനിമകൾ കാണുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ ശ്രദ്ധിക്കാറുണ്ട്. ചിരിക്കുകയോ റിയാക്ട് ചെയ്യുകയോ ചെയ്താൽ അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഭിനന്ദനം.

ഒരുമിച്ചിരുന്ന് സിനിമകളെക്കുറിച്ച് ചർച്ചചെയ്യാറുണ്ടോ?

എന്നെ ആരും ഗൈഡ് ചെയ്തിട്ടില്ല. നിർദ്ദേശങ്ങളും നൽകിയിരുന്നില്ല. ഞാൻ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്നതായിരുന്നു വാപ്പയ്ക്കിഷ്ടം.. എന്റെ സിനിമകളൊന്നും അത്തരത്തിൽ അദ്ദേഹം പ്രൊമോഷൻ ചെയ്യാറുമില്ല. എനിക്കും അതിഷ്ടമാണ്. വാപ്പക്ക് എന്റെ ചോയിസുകൾ ഇഷ്ടമാണ്. ഒരു വർഷം 7 സിനിമകളിൽ വരെയൊക്കെ അദ്ദേഹം അഭിനയിക്കാറുണ്ട്. 5 എണ്ണം ഒക്കെയാകും ഞാൻ അഭിനയിക്കുക.

ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഒരു യുവനടനും പ്രതികരിച്ചില്ല എന്ന് രേവതി ആക്ഷേപമുയര്‍ത്തിയിരുന്നല്ലോ?

ഒരഭിപ്രായം പറയാന്‍ എളുപ്പമാണ്. വിവാദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ. ജഡ്ജ് ചെയ്യാൻ ഞാനാളല്ല.
പോരാത്തതിന് അമ്മ എക്‌സിക്യൂട്ടീവിലെ അംഗവുമല്ല ഞാന്‍. അതുകൊണ്ട് ആ വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ജാതി, മതം തുടങ്ങി നിരവധി വേർതിരിവുകൾ മനുഷ്യർക്കിടെയിലുണ്ട്. ഇപ്പോൾ
ആൺ -പെൺ വേർതിരിവും. സ്നേഹം കൊണ്ട് ഇവയൊക്കെ മറികടക്കാമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടി കൂടെ ഉള്ള യോഗത്തിലാണല്ലോ?

എന്റെ പിതാവിനെ എനിക്ക് നന്നായി അറിയാം. എന്നെയും സഹോദരിയെയും വളർത്തിയത് എങ്ങനെയെന്ന് അറിയാം. വീടിനകത്തും പുറത്തുമുളള സ്ത്രീകളോട് ഞങ്ങൾക്കുളള സ്‌നേഹവും ബഹുമാനവും വലുതാണ്. അദ്ദേഹം (മമ്മൂട്ടി) പരസ്യമായി ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല. സിനിമയിലെ അഭിനയത്തിന്റെയോ സംഭാഷണത്തിന്റെയോ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിലയിരുത്തുന്നത് നിഷ്ഠൂരമാണ്. അത് അദ്ദേഹത്തെ ബാധിക്കുന്നതെന്തും എന്നെയും ബാധിക്കും.

താങ്കളുടെ വിശ്വാസം സിനിമയിലൂടെ....

എന്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ഇല്ല, ഉണ്ടാവുകയുമില്ല. എന്റെ തലമുറയ്ക്ക് ആ അവബോധമുണ്ടെന്നാണ് വിശ്വാസം. 80 കളിലും 90 ലെയും തിരക്കഥ അത്തരത്തിലുളളതായിരുന്നു. സ്ത്രീ വിരുദ്ധതയൊന്നും ഇത്തരത്തിൽ ചർച്ച ചെയ്തിട്ടില്ല. കാലം കഴിയുമ്പോൾ ചർച്ചകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. എന്റെ സൂപ്പർ ഹീറോ ഫാദർ ആരുടെയും വികാരത്തെ വ്രണപ്പെടുത്തിയതായി തോന്നിയിട്ടില്ല.

അടുത്ത ചിത്രം സോനം കപൂറിനൊപ്പമുള്ള സോയ ഫാക്ടറാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായാണ് എത്തുന്നത്.

സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആ നോവൽ ഞാൻ വായിച്ചിട്ടില്ല. തിരക്കഥ ഫോളോ ചെയ്താൽ നന്നാകുമെന്ന് സംവിധായകൻ പറഞ്ഞു. കർവാൻ പോലെയല്ല. കോമഡി ചിത്രമാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ അങ്ങനെയല്ല. എപ്പോഴും ഞാൻ അഭിനയിച്ച സിനിമകളുടെ പോർട്ട്ഫോളിയോയെ കുറിച്ച് ചിന്തിക്കാറുണ്ട്. എക്സൈറ്റഡാണ്.

 
അഭിമുഖത്തിന്റെ വീഡിയോ കാണാം

 

 
First published: July 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...