വർഗീയ തീവ്രവാദികളേക്കാൾ സൂക്ഷിക്കേണ്ടത് നിശ്ശബ്ദ പിന്തുണകളെ; മിന്നൽ മുരളി സെറ്റ് തകർത്ത സംഭവത്തിൽ ഡോ. ബിജു

പ്രിയപ്പെട്ടവരെ സെറ്റ് ആക്രമിച്ചത് രാഷ്ട്രീയ ബജ്രംഗദൾ എന്ന ഹൈന്ദവ വർഗ്ഗീയ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ ആണ്. ആ പേര് തുറന്നു പറയാതെ നിങ്ങൾ നടത്തുന്ന ഈ ഡെക്കറേഷനും ഞാണിന്മേൽ കളിയും ഉറക്കം നടിക്കലും ഒക്കെ കാണുമ്പോൾ സത്യത്തിൽ ലജ്ജ തോന്നുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: May 26, 2020, 1:25 PM IST
വർഗീയ തീവ്രവാദികളേക്കാൾ സൂക്ഷിക്കേണ്ടത് നിശ്ശബ്ദ പിന്തുണകളെ; മിന്നൽ മുരളി സെറ്റ് തകർത്ത സംഭവത്തിൽ ഡോ. ബിജു
news18
  • Share this:
ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയ്ക്കായി നിർമിച്ച പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ തകർത്ത സംഭവത്തിൽ സിനിമാ സംഘടനകളേയും ചില സിനിമാ പ്രവർത്തകരേയും വിമർശിച്ച് സംവധായകൻ ഡോ. ബിജു.

സെറ്റ് തകർത്തത് രാഷ്ട്രീയ ബജ്രംഗദൾ എന്ന ഹൈന്ദവ വർഗ്ഗീയ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ ആണ്. ഇവരുടെ പേര് പറയാതെയുള്ള സംഘടനകളുടേയും ചില പ്രധാന സിനിമാ പ്രവർത്തകരുടേയും വിശേഷണത്തെയാണ് ഡോ. ബിജു തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നത്.

You may also like:മകളുടെ സ്കൂൾ ഫീസടയ്ക്കണം; വൃക്ക വിൽക്കാൻ അനുമതി തേടി പ്രധാനമന്ത്രിക്ക് രക്ഷിതാവിന്റെ കത്ത് [NEWS]കാത്തിരിപ്പിനൊടുവിൽ ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം ഈ ആഴ്ച തുടങ്ങിയേക്കും [NEWS]അയ്യപ്പനും കോശിയും ഹിന്ദി പറയും; അവകാശം സ്വന്തമാക്കി ജോൺ എബ്രഹാം [NEWS]
പേര് തുറന്നു പറയാതെ നടത്തുന്ന ഡെക്കറേഷനും ഞാണിന്മേൽ കളിയും ഉറക്കം നടിക്കലുംകാണുമ്പോൾ ലജ്ജ തോന്നുന്നു. വർഗ്ഗീയ തീവ്രവാദികളേക്കാൾ കേരളം സൂക്ഷിക്കേണ്ടത് ഈ ബാലൻസിങ് പുരോഗമന കാപട്യവും നിശ്ശബ്ദ പിന്തുണകളുമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ഡോ. ബിജു വിമർശിക്കുന്നു.

ഞായറാഴ്ച്ച വൈകിട്ടാണ് ടോവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയ്ക്കായി കാലടിയിൽ സെറ്റ് ചെയ്ത പള്ളി രാഷ്ട്രീയ ബജ്രംഗദൾ പ്രവർത്തകർ തകർത്തത്. ഇതിന്റെ ചിത്രങ്ങളും ഇവർ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

 

സാമൂഹ്യ വിരുദ്ധർ, ഇക്കൂട്ടർ, അക്കൂട്ടർ....
സിനിമാ ചിത്രീകരണത്തിനായി നിർമിച്ച പള്ളിയുടെ സെറ്റ് തകർത്ത ആളുകളെ പറ്റി സിനിമാ രംഗത്തെ തന്നെ സംഘടനകളും ചില പ്രധാന സിനിമാ പ്രവർത്തകരും വിശേഷിപ്പിക്കുന്ന ഡെക്കറേഷനുകൾ ആണ്...ചില പ്രധാന നടന്മാർ ആകട്ടെ ഇതുവരെയും ഉറക്കമുണർന്നിട്ടുമില്ല. പ്രിയപ്പെട്ടവരെ സെറ്റ് ആക്രമിച്ചത് രാഷ്ട്രീയ ബജ്രംഗദൾ എന്ന ഹൈന്ദവ വർഗ്ഗീയ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ ആണ്. ആ പേര് തുറന്നു പറയാതെ നിങ്ങൾ നടത്തുന്ന ഈ ഡെക്കറേഷനും ഞാണിന്മേൽ കളിയും ഉറക്കം നടിക്കലും ഒക്കെ കാണുമ്പോൾ സത്യത്തിൽ ലജ്ജ തോന്നുന്നുണ്ട്. വർഗ്ഗീയ തീവ്രവാദികളേക്കാൾ കേരളം സൂക്ഷിക്കേണ്ടത് ഈ ബാലൻസിങ് പുരോഗമന കാപട്യവും നിശ്ശബ്ദ പിന്തുണകളും ആണ്....
First published: May 26, 2020, 1:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading