HOME » NEWS » Film »

'ആകെ ചെയ്ത 10 സിനിമകളിൽ ഒമ്പതിന്‍റെയും ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ': ഇനിയാര് ക്യാമറ ചലിപ്പിക്കുമെന്നതിന് സംവിധായകൻ ബിജുവിന്‍റെ ഉത്തരം

എം.ജെ രാധാകൃഷ്ണൻ മരിച്ചപ്പോൾ ഡോ.ബിജു നേരിട്ട ഏറ്റവും വലിയ ചോദ്യം ഇനിയുള്ള ചിത്രങ്ങളിൽ ആര് ഛായാഗ്രാഹകനാകും എന്നതായിരുന്നു.

news18
Updated: September 17, 2019, 5:04 PM IST
'ആകെ ചെയ്ത 10 സിനിമകളിൽ ഒമ്പതിന്‍റെയും ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ': ഇനിയാര് ക്യാമറ ചലിപ്പിക്കുമെന്നതിന്  സംവിധായകൻ ബിജുവിന്‍റെ ഉത്തരം
എം.ജെ രാധാകൃഷ്ണൻ മരിച്ചപ്പോൾ ഡോ.ബിജു നേരിട്ട ഏറ്റവും വലിയ ചോദ്യം ഇനിയുള്ള ചിത്രങ്ങളിൽ ആര് ഛായാഗ്രാഹകനാകും എന്നതായിരുന്നു.
  • News18
  • Last Updated: September 17, 2019, 5:04 PM IST
  • Share this:
ഇനിയുള്ള സിനിമകൾക്ക് ആര് ഛായാഗ്രാഹകൻ ആകുമെന്നതിന് ഉത്തരവുമായി സംവിധായകൻ ഡോ. ബിജുകുമാർ ദാമോദരൻ. കഴിഞ്ഞ 14 വർഷങ്ങൾക്കിടയിൽ ഡോ. ബിജു ആകെ ചെയ്തത് 10 സിനിമകൾ ആയിരുന്നു. അതിൽ തന്നെ ഒമ്പതു ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് പ്രശശ്ത ഛായാഗ്രാഹകൻ ആയിരുന്ന എം.ജെ രാധാകൃഷ്ണൻ ആയിരുന്നു. അതുകൊണ്ടു തന്നെ, എം.ജെ രാധാകൃഷ്ണൻ മരിച്ചപ്പോൾ ഡോ.ബിജു നേരിട്ട ഏറ്റവും വലിയ ചോദ്യം ഇനിയുള്ള ചിത്രങ്ങളിൽ ആര് ഛായാഗ്രാഹകനാകും എന്നതായിരുന്നു. അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഡോ.ബിജു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ.

അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്നും എം.ജെ രാധാകൃഷ്ണന്‍റെ യദു രാധാകൃഷ്ണൻ ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകൻ ആകുമെന്നും അറിയിച്ചിരിക്കുകയാണ് ഡോ. ബിജു.

ഡോ ബിജുകുമാർ ദാമോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

'കഴിഞ്ഞ 14 വർഷങ്ങളിൽ ചെയ്തത് 10 സിനിമകൾ ആണ്. അതിൽ 9 സിനിമകളുടെയും ഛായാഗ്രാഹകൻ പ്രിയപ്പെട്ട എം.ജെ.രാധാകൃഷ്ണൻ ചേട്ടൻ ആയിരുന്നു. ഇനിയും ചെയ്യാനുള്ള 4 സിനിമകൾ പൂർണ്ണമായ കഥ ഉൾപ്പെടെ എം.ജെ.ചേട്ടന് അറിയാമായിരുന്നു. ഛായാഗ്രാഹകൻ, സംവിധായകൻ എന്ന നിലയ്ക്കും അപ്പുറം അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന എം.ജെ.ചേട്ടന്റെ മരണം തീർത്തും ആകസ്മികം ആയിരുന്നു. എം.ജെ.ചേട്ടൻ അല്ലാതെ മറ്റൊരാൾ എന്റെ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്യുന്ന ഒരു സാഹചര്യം ഇതേവരെ ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. സംവിധായകൻ ഛായാഗ്രഹകൻ എന്ന നിലയിൽ ഞങ്ങളുടെ കൂട്ടുകെട്ട് അറിയാവുന്ന എല്ലാവരും കഴിഞ്ഞ രണ്ടു മാസമായി ചോദിക്കുന്ന ചോദ്യം അടുത്ത ചിത്രങ്ങളിൽ ഇനി ആരാണ് ക്യാമറാമാൻ എന്നതായിരുന്നു...അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്... എം.ജെ.ചേട്ടന്റെ മകൻ യദു രാധാകൃഷ്ണൻ ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകൻ ആകും. കണ്ണൻ എന്നു ഞങ്ങൾ വിളിക്കുന്ന യദു എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വർക്ക് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലൻസ് ആയിരുന്നു. അതിനു ശേഷം പെയിൻറ്റിങ് ലൈഫും വെയിൽമരങ്ങളും ഉൾപ്പെടെ 17 ചിത്രങ്ങളിൽ എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി. ലൈറ്റിങ്ങിലും ഫ്രെയിം സെൻസിലും എം.ജെ.ചേട്ടനുള്ള പ്രേത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണൻ ആദ്യമായി സ്വതന്ത്യ ഛായാഗ്രാഹകൻ ആകുന്നത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം.ജെ.ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പുണ്ട്..സിനിമയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഉടൻ...'

First published: September 17, 2019, 4:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories