HOME » NEWS » Film »

'ഒരിക്കലും അവസാനിക്കാത്ത ഫ്രെയിമുകൾ'; വെയിൽ മരങ്ങളിലെ എംജെ രാധാകൃഷ്ണന്റെ ഫ്രെയിം പങ്കുവെച്ച് ഡോ. ബിജു

news18
Updated: July 15, 2019, 9:43 PM IST
'ഒരിക്കലും അവസാനിക്കാത്ത ഫ്രെയിമുകൾ'; വെയിൽ മരങ്ങളിലെ എംജെ രാധാകൃഷ്ണന്റെ ഫ്രെയിം പങ്കുവെച്ച് ഡോ. ബിജു
News 18
  • News18
  • Last Updated: July 15, 2019, 9:43 PM IST
  • Share this:
അന്തരിച്ച എം ജെ രാധാകൃഷ്ണൻ തന്നിട്ടുപോയ ഫ്രെയിമുകൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് സംവിധായകൻ ഡോ.ബിജു. 22ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം നേടിയ 'വെയിൽ മരങ്ങൾ' എന്ന സിനിമയുടെ എംജെയുടെ ഫ്രെയിം പങ്കുവെച്ചുകൊണ്ടാണ് ഡോ. ബിജു ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. 'Never ending frames...Dear MJ.....ഫ്രെയിമുകൾ അവസാനിക്കുന്നില്ല ... എം.ജെ. ചേട്ടൻ തന്നിട്ട് പോയ ഫ്രയിമുകൾ ... ഈ പോസ്റ്റർ എം .ജെ . ചേട്ടൻ യാത്ര പറയാതെ പോയതിനും രണ്ടു ദിവസം മുൻപേ ദിലീപ് ദാസ് ഡിസൈൻ ചെയ്തതാണ് ... ...'- ബിജു ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. ബിജുവും എം ജെ രാധാകൃഷ്ണനും ഒൻപത് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. എംജെ തനിക്ക് ഒരു ക്യമറാമാൻ മാത്രമല്ലെന്നും അടുത്ത സുഹൃത്തും ജ്യേഷ്ഠ സഹോദരനും കൂടിയാണെന്നും ഡോ. ബിജു വ്യക്തമാക്കുന്നു.


First published: July 15, 2019, 9:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories