• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സമകാലിക രാഷ്ട്രീയ അവസ്ഥാന്തരങ്ങളുടെ 'പെറ്റ്സ് ഓഫ് അനാർക്കി' കൂടുതൽ വേദികളിലേക്ക്

news18
Updated: July 30, 2018, 7:24 PM IST
സമകാലിക രാഷ്ട്രീയ അവസ്ഥാന്തരങ്ങളുടെ 'പെറ്റ്സ് ഓഫ് അനാർക്കി' കൂടുതൽ വേദികളിലേക്ക്
news18
Updated: July 30, 2018, 7:24 PM IST
സമകാലിക രാഷ്ട്രീയത്തിന്റെ അവസ്ഥാന്തരങ്ങളെ കൃത്യമായി വരച്ചുകാട്ടുന്ന പെറ്റ്സ് ഓഫ് അനാർക്കി എന്ന നാടകം കൂടുതൽ വേദികളിലേക്ക്. കേരള സംഗീത നാടക അക്കാദമിയുടെ സ്ട്രീറ്റ് നാടക ഫെസ്റ്റിവലിൽ ഉദ്ഘാടന നാടകമായി അരങ്ങേറിയ നാടകം അടുത്ത മാസം ഏഴിന് തൈക്കാട് ഗണേശത്തിൽ അവതരിപ്പിക്കുന്നു.

ഫ്രാങ്ക് പാവ് ലോഫിന്റെ ബ്രൗൺ മോണിംഗ് എന്ന കഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരമാണ് പെറ്റ്സ് ഓഫ് അനാർക്കി. പ്രേംജിത്ത് സുരേഷ് ബാബുവാണ് നാടകം രചിച്ചിരിക്കുന്നത്. സാം ജോര്‍ജാണ് സംവിധാനം. ആപ്റ്റ് ആണ് നാടകം രംഗത്തെത്തിക്കുന്നത്. ബ്രൗൺ മോണിംഗിലെ ഫാസിസ്റ്റ് വിരുദ്ധ ആന്തരിക സത്ത ചോർന്ന് പോകാതെ സമകാലിക രാഷ്ട്രീയ ത്തിൻന്റെ അവസ്ഥാന്തരങ്ങളെ ഇത് വരച്ചു കാട്ടുന്നു.

ഒരു ഫാസിസ്റ്റു ഭരണ ക്രമത്തിനു കീഴെ പൊതുജനം സാരമാക്കാതെ വിസ്മരിച്ചു വിടുന്ന ചെറിയ കാര്യങ്ങൾ പോലും കാലാന്തരത്തിൽ അവരുടെ ജീവനു തന്നെ ഭീഷണിയാകുന്ന അടിച്ചേൽപ്പിക്കലുകളായ് പരിണമിക്കുന്നതാണ് നാടകം വരച്ചുകാട്ടുന്നത്. ഭരണകൂട ഭീകരത പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തിൽ എത്തരത്തിലാണ് വിതക്കുന്നതെന്നും വളർന്ന് പന്തലിക്കുന്നതെന്നും നാടകം ഓർമപ്പെടുത്തുന്നു.

സാധാരണക്കാരന്റെ പ്രതിരൂപങ്ങളായി നാടകത്തിലെ കഥാപാത്രങ്ങളായ ജോണും പീറ്ററും എത്തുന്നു. അനൂപ് മോഹൻദാസ്, പ്രേംജിത്ത് സുരേഷ് ബാബു, സുധിക്കുട്ടി, അനീഷ് എന്നിവരാണ് വേദിയിലെത്തുന്നത്. അതുൽ, അഖിൽ, സാംജോർജ് എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യ അവതരണത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ പെറ്റ്സ് ഓഫ് അനാർക്കിക്ക് കഴിഞ്ഞു.
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍