നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Drishyam 2| ദൃശ്യം 2 യുഎഇയിൽ റിലീസിന്; തീയറ്റർ ലിസ്റ്റുമായി മോഹൻലാൽ ‌

  Drishyam 2| ദൃശ്യം 2 യുഎഇയിൽ റിലീസിന്; തീയറ്റർ ലിസ്റ്റുമായി മോഹൻലാൽ ‌

  യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം നാളെ റിലീസ് ചെയ്യുകയാണ്.

  Drishyam 2

  Drishyam 2

  • Share this:
   ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം 2 തീയറ്റർ റിലീസ് ചെയ്യുന്നു. യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റും മോഹൻലാൽ പുറത്തുവിട്ടിട്ടുണ്ട്.

   Also Read- Drishyam 2 Review | രാജാക്കാട് സ്റ്റേഷനിലെ ആ രഹസ്യം; ജോർജുകുട്ടി കുടുങ്ങുമോ?; കാണികളെ നടുക്കി ദൃശ്യം 2

   ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറവിയെടുത്ത സിനിമയുടെ സ്വീക്വൽ ഫെബ്രുവരി 19നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ ജോർജ് കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫിന്റെ സംവിധായക മികവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസൻ, എസ്തര്‍ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

   Also Read- വെട്രിമാരന്റെ പുതിയ ചിത്രത്തിൽ കമൽ ഹാസൻ നായകൻ; പ്രഖ്യാപനം ഉടൻ   ഗൾഫ് രാജ്യങ്ങളിലും തീയറ്ററുകളിൽ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍ നിലവിൽ ബറോസ് എന്ന ചിത്രത്തിന്റെ അണിയറയിലാണ്. മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന സിനിമ ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്’-താരം കൂട്ടിച്ചേര്‍ത്തു.

   Also Read- Cold Case review | കോൾഡ് കേസ്: അതീന്ദ്രിയ സത്യങ്ങളും, ശാസ്ത്രവും, കുറ്റാന്വേഷണവും കൈകോർക്കുമ്പോൾ

   വാസ്‌കോഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് സിനിമ പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്ക് മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് പറഞ്ഞ് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
   Published by:Rajesh V
   First published:
   )}