• HOME
  • »
  • NEWS
  • »
  • film
  • »
  • കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്‌ടപ്പെട്ട സിനിമാ ഡ്രൈവർമാർക്ക് നിത്യോപയോഗ സാധനങ്ങൾ നൽകി

കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്‌ടപ്പെട്ട സിനിമാ ഡ്രൈവർമാർക്ക് നിത്യോപയോഗ സാധനങ്ങൾ നൽകി

1,500 രൂപക്കുള്ള നിത്യോപയോഗ സാധനങ്ങൾ കൺസ്യൂമർ ഫെഡ് വഴി നൽകി

നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുന്നു

നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുന്നു

  • Last Updated :
  • Share this:
    കൊറോണ വൈറസ് വ്യാപനം മൂലം തൊഴിൽ നഷ്‌ടപ്പെട്ട സിനി ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾക്ക്‌ 1,500 രൂപക്കുള്ള നിത്യോപയോഗ സാധനങ്ങൾ കൺസ്യൂമർ ഫെഡ് ത്രിവേണി വഴി നൽകുന്നതിന്റെ ഉദ്‌ഘാടനം ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് റഫീഖ്, ചെയർമാൻ മെഹബൂബ് എന്നിവർ ചേർന്ന് യൂണിയൻ വൈസ് പ്രസിഡന്റ് ബാബു കെ.ടിക്ക് നൽകിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു.

    സംസ്ഥാനതലത്തിൽ കൺസ്യൂമർ ഫെഡ് ത്രിവേണി വഴി യൂണിയനിലെ മുഴുവൻ അംഗങ്ങൾക്കും അതുപോലെ മരണപ്പെട്ടു പോയ മെമ്പർമാരുടെ കുടുംബങ്ങൾക്കും 'സാന്ത്വനം' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വഴി നിത്യോപയോഗ സാധങ്ങൾ ലഭിക്കും.

    TRENDING:പ്രവാസികളെ മടക്കിയെത്തിക്കൽ: കേരളം മുന്നോട്ട് വെച്ച നിർദ്ദേശങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം [NEWS]Train Services Cancelled രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാക്കി; പ്രത്യേക സര്‍വീസുകള്‍ തുടരും [NEWS]COVID 19| ഒരു മണിക്കൂറിൽ 200 പരിശോധന; നെടുമ്പാശ്ശേരിയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു [NEWS]

    തൊഴിലില്ലായ്മ രൂക്ഷമായതിന് ശേഷം ഫെഫ്‌കയുടെ കരുതൽ നിധി വഴി അംഗങ്ങൾക്ക്‌ 5,000 രൂപ ലഭിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര അക്കാഡമിയിൽ നിന്നും 2,000 രൂപ ധനസഹായമായി ലഭിച്ചു.

    എറണാകുളം കൺസ്യൂമർ ഫെഡ് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിന് ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ നേതൃത്വം നൽകുകയും യൂണിയൻ ജോയിന്റ് സെക്രട്ടറി ആൻഡ്രൂസ്, ലൈജു, കൺസ്യൂമർ ഫെഡ് പർച്ചേഴ്‌സ് മാനേജർ ദിനേശ് ലാൽ എന്നിവർ പങ്കെടുത്തു.
    Published by:user_57
    First published: