പുതുവർഷം നിരവധി താരപുത്രന്മാരുടെ വിവാഹങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പഴയ നടി കാർത്തികയുടെ മകന്റെയും നടൻ മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഇപ്പോഴിതാ ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകനും വിവാഹിതനായി.
ഇന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വെച്ചാണ് ഭാഗ്യലക്ഷ്മിയുടെ മകൻ സച്ചിന്റെ വിവാഹം നടന്നത്. അഞ്ജനയാണ് വധു. ചടങ്ങിൽ പങ്കെടുക്കാൻ സിനിമാ മേഖലയിൽ നിന്നും സാംസ്കാരിക രംഗത്ത് നിന്നും നിരവധി പ്രമുഖരാണ് എത്തിയത്. താരസമ്പന്നമായിരുന്നു ചടങ്ങ്.
Also Read-
ഇന്ന് മുതൽ കട്ടപ്പനക്ക് 'കാവലായി' സുരേഷ് ഗോപിയുണ്ട്കെപിഎസി ലളിത, വിധുബാല, പാര്‍വതി, ജലജ, നദിയ മൊയ്തു, കാർത്തിക, ഷാജി കൈലാസ് ഭാര്യ ആനി, നടി മേനക, ഭര്‍ത്താവ് സുരേഷ് കുമാർ, നന്ദു, മനോജ് കെ ജയൻ, മണിയൻപിള്ള രാജു, സംവിധായകരായ സിബി മലയിൽ, കമൽ എന്നിവരടക്കം വലിയ താരനിരയാണ് ചടങ്ങിനെത്തിയത്. കവി വി മധുസൂദനൻനായരും ജോർജ് ഓണക്കൂറും ചടങ്ങിനെത്തി.
മലയാള സിനിമാരംഗത്ത് വര്‍ഷങ്ങളോളമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഭാഗ്യലക്ഷ്മി, നാനൂറിലേറെ സിനിമകളിൽ ഒട്ടേറെ നടിമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.