ഹൈദ്രബാദ് : ദുൽഖർ സൾമാന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമം ആഗസ്റ്റ് 5 ന് തീയറ്ററുകളിലെത്തും.
ഇതിനോടകം റിലീസായ രണ്ടു പാട്ടുകൾക്കും ഒരു ടീസറിനും വൻ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും ഉണ്ടായിട്ടുള്ളത്. ചിത്രത്തിൽ നിന്നുള്ള മൂന്നാമത്തെ ഗാനമായ കാണുന്ന കല്യാണമെന്ന മനോഹരമായ മെലഡി അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നു.
ഹൈദരബാദിലെ മല്ലറെഡ്ഡി വിമൻസ് കോളേജിൽ വെച്ചായിരുന്നു പാട്ടിന്റെ റിലീസ് ചടങ്ങ് നടന്നത്.
ദുൽഖർ സൾമാനും മൃണൽ താക്കൂറെയും തരുൺ ബാസ്ക്കറും ചടങ്ങിന്റെ ഭാഗമായിട്ടുണ്ടായിരുന്നു.
കാണുന്ന കല്യാണം പാട്ടിനൊപ്പം ദുൽഖറും മൃണലും വേദിയിൽ നൃത്തംവെച്ചത് ആരാധകരെ ആവേശത്തിലാഴ്ത്തി.
"എന്റെ കരിയറിൽ ആദ്യമായണ് ഞാൻ കാണുന്ന കല്യാണം പോലെ ഇത്ര സുന്ദരമായ ഒരു പാട്ട് ചെയ്യുന്നത്. കാശ്മീരിലെ മഞ്ഞിലും പരമ്പരാഗത വേഷങ്ങളിലും ഏറെ മനോഹരമായാണ് ഞങ്ങൾ ഈ ഗാനം ചിത്രീകരിച്ചത്. വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയുള്ള പ്രണയഗാനമാണിത്. ഇതാണ് എന്റെ പ്രിയപ്പെട്ട പാട്ട്. നിങ്ങളുടെ സാന്നിദ്ധ്യത്തിൽ ഈ പാട്ടിന്റെ റിലീസ് നടത്തുന്നത് ഭാഗ്യമാണ്. ഇതാദ്യമായിട്ടാണ് ഒരിടത്ത് ഇത്രയധികം കുട്ടികളെ ഒന്നിച്ച് ഞാൻ ഇങ്ങനെ കാണുന്നത്. എല്ലാവരേയും ഓഗസ്റ്റ് 5ന് തീയറ്ററുകളിൽ വീണ്ടും കാണാം."
ദുൽഖർ പറഞ്ഞു.
ഈ ചിത്രത്തിലൂടെ തെലുങ്കു സിനിമ ഇന്റസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്ന മൃണൽ താക്കുർ പറഞ്ഞു: "സീതാരാമമം വളരെ മനോഹരമായ
ഒരു പ്രണയകഥയാണ്. കാണുന്ന കല്യാണം തന്നെയാണ് എന്റെയും പ്രിയപ്പെട്ട ഗാനം. വളരെ ഗ്രാന്റ് ആയിട്ടാണ് ഞങ്ങൾ ഈ പാട്ട് ചിത്രീകരിച്ചത്.
ഓഗസ്റ്റ് 5ന് മനോഹരമായ ഈ സിനിമ എല്ലാവരും തീയറ്ററിൽ പോയി തന്നെ കാണെണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.