നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പതുക്കെ, നീ ഇങ്ങനെ വേഗം വളരാതെ; മകളുടെ പിറന്നാളിന് ദുൽഖറിന്റെ സ്നേഹം തുളുമ്പുന്ന വാക്കുകൾ

    പതുക്കെ, നീ ഇങ്ങനെ വേഗം വളരാതെ; മകളുടെ പിറന്നാളിന് ദുൽഖറിന്റെ സ്നേഹം തുളുമ്പുന്ന വാക്കുകൾ

    Dulquer pens a lovely note on daughter Mariam's birthday | പ്രിയപ്പെട്ട മേരി. നീ കുഞ്ഞായിരിക്ക്... മകളുടെ മൂന്നാം പിറന്നാൾ ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി ദുൽഖർ സൽമാൻ

    ദുൽഖർ സൽമാനും മകളും

    ദുൽഖർ സൽമാനും മകളും

    • Share this:
      മറിയം അമീറാ സൽമാൻ എന്ന ദുൽഖറിന്റെയും അമാൽ സൂഫിയയുടെയും കുഞ്ഞു മകളുടെ പിറന്നാൾ ഈ ലോക്ക്ഡൗൺ ദിനങ്ങളിൽ ആണ്. അച്ഛന്റെ കുഞ്ഞ് മേരിക്കുട്ടിക്ക് മൂന്നു വയസ്സ് തികഞ്ഞ ദിവസം ഹൃദയ സ്പർശിയായ കുറിപ്പ് ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നു. പോസ്റ്റിന്റെ പരിഭാഷ ചുവടെ:

      ജന്മദിനാശംസകൾ പ്രിയ മേരി. "ഞാൻ വലിയ കുട്ടിയായി" എന്ന് നീ പറയുമ്പോഴെല്ലാം നിന്റെ പ്രായം അഭിനയിച്ച് കാണിക്കാൻ ഞങ്ങൾ എല്ലാവരും തയാറായി നിന്നിരുന്നു. നീ ശരിയായിരിക്കാം. നീ വളരെ വേഗം വളരുകയാണ്. ഇപ്പോൾ നീ മുഴുവൻ വാചകങ്ങൾ സംസാരിക്കാറായി.

      മൂന്നു വയസ്സുള്ള നീ ഒരു വലിയ കുട്ടിയായിരിക്കുന്നു. രാജകുമാരിയെ പോലെ വേഷം ധരിച്ച്, സ്വന്തമായി കളികൾ കണ്ടെത്തി, ഞങ്ങൾക്ക് കഥകൾ പറഞ്ഞു തന്ന് നീയൊരു വലിയ പെണ്ണായിരിക്കുന്നു.

      Also read: ലോക്ക്ഡൗണിനിടെ ആദ്യത്തെ കൺമണിയെ വരവേറ്റ് പ്രശസ്ത ഗായിക

      നീ തനിയെ ഓടുന്നു, നടക്കുന്നു, ചാടാൻ പഠിച്ചിരിക്കുന്നു. നീയൊരു വലിയ പെണ്ണായിരിക്കുന്നു.ഒന്ന് പതുക്കെ, പ്രിയപ്പെട്ട മേരി. നീ കുഞ്ഞായിരിക്ക്, ഞങ്ങൾ നിന്നെ ആദ്യം കണ്ടത് പോലെ, നിന്നെ കോരിയെടുത്ത് നിന്റെ കരച്ചിലുകൾ ആദ്യം കേട്ടത് പോലെ, മാലാഖയെ ആദ്യമായി കാണാൻ ഏവരും തടിച്ചു കൂടിയ ആ ദിനത്തിലെന്ന പോലെ. ഞങ്ങൾക്ക് ആ കുഞ്ഞിനെ കണ്ടു കൊതിതീർന്നില്ല, നീ അങ്ങനെ തന്നെയിരിക്ക്. നീ വളർന്നു എന്ന് ലോകം പറഞ്ഞാലും എന്നെന്നും നീ ഞങ്ങൾക്ക് കുഞ്ഞാണ്. പതുക്കെ, നീയെന്നും കുഞ്ഞായിരിക്കൂ.



       




      View this post on Instagram




       

      Happiest birthday darling Marie. You’ve got every one of us acting your age while you insist, “Im a big girl now!” Maybe you’re right. You’re fast growing up, speaking in full sentences now. 3 years old you’re a big girl now. Twirling in your princess dresses. Creating your own games now. Telling us stories, you’re big girl now. Walking on your own. Running now. Learning how to jump, you’re a big girl now. Slow down darling Marie, be a baby still. Like the day we saw you for the first time. Held you and heard your cries for the first time. The day they thronged the hallways, to meet an angel for the first time. Be that baby girl still, we havnt had enough. Though forever more you’re our baby. Even when the world says, she’s a big girl now. Don’t rush, darling Marie, stay our baby girl still. #pappasattemptatapoem #youhavethateffectonus #happymaryamday #myangelbaby #cantbelieveit #youarethreeyearsold #loveyoutothemoonandback #ourbabygirl


      A post shared by Dulquer Salmaan (@dqsalmaan) on




      First published:
      )}