• HOME
 • »
 • NEWS
 • »
 • film
 • »
 • Salute teaser| Dulquer | കാക്കിയണിഞ്ഞ് ദുൽഖർ സൽമാൻ; റോഷൻ ആൻഡ്രൂസ് - ദുൽഖർ സൽമാൻ ചിത്രം 'സല്യൂട്ട്' ടീസർ പുറത്തിറങ്ങി

Salute teaser| Dulquer | കാക്കിയണിഞ്ഞ് ദുൽഖർ സൽമാൻ; റോഷൻ ആൻഡ്രൂസ് - ദുൽഖർ സൽമാൻ ചിത്രം 'സല്യൂട്ട്' ടീസർ പുറത്തിറങ്ങി

Dulquer Salmaan dons Khaki in the teaser of Salute movie | ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

സല്യൂട്ടിൽ ദുൽഖർ സൽമാൻ

സല്യൂട്ടിൽ ദുൽഖർ സൽമാൻ

 • Last Updated :
 • Share this:
  വിക്രമാദിത്യന് ശേഷം ദുൽഖർ സൽമാൻ കാക്കി അണിഞ്ഞെത്തുന്ന ചിത്രം സല്യൂട്ടിലെ ടീസർ പുറത്തിറങ്ങി. കാക്കി യൂണിഫോം, കണ്ണിൽ കൂളിംഗ് ഗ്ലാസ്, ഒരു കയ്യിൽ ലാത്തി ഇത്രയുമായി ബുള്ളെറ്റിലേറിയുള്ള ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

  ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യൽ ടീസർ പ്രേക്ഷകർക്കുള്ള ഈസ്റ്റർ സമ്മാനമായി പുറത്തിറങ്ങി. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്മാരാണ്.

  വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ അയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

  തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി ആദ്യമായി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ.  ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ഹാൻസ്പൽ അസിസ്റ്റന്റ് ഡയറക്ടർസ് അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ, രഞ്ജിത്ത് മടത്തിൽ.

  ദുൽഖർ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കുറുപ്പ്' മെയ് മാസം തിയേറ്ററിലെത്തും എന്ന പ്രതീക്ഷയിലാണ്. ഡിജിറ്റൽ റിലീസ് ചെയ്യും എന്ന് വാർത്ത വന്നെങ്കിലും തിയേറ്ററിൽ തന്നെ സിനിമ ഇറക്കും എന്ന പ്രതീക്ഷ നൽകിയതും നായകനും നിർമ്മാതാവുമായ ദുൽഖർ തന്നെ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥയാണ് 'കുറുപ്പ്' എന്ന ഈ ചിത്രത്തിൽ പറയുന്നത്.

  ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സൈജു കുറുപ്പാണ് ഈ ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  നിര്‍മ്മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് കടന്നിരിക്കുകയാണ്. ദുല്‍ഖര്‍ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഇതായിരിക്കും.
  Published by:user_57
  First published: