ഇന്റർഫേസ് /വാർത്ത /Film / Hey Sinamika| ദുൽഖറിന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക' ഫെബ്രുവരി 25ന് തിയറ്ററുകളിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

Hey Sinamika| ദുൽഖറിന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക' ഫെബ്രുവരി 25ന് തിയറ്ററുകളിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

“കാത്തിരിപ്പിന് അവസാനം. സൂപ്പർ കളർഫുൾ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ചിത്രം 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും,” ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

“കാത്തിരിപ്പിന് അവസാനം. സൂപ്പർ കളർഫുൾ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ചിത്രം 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും,” ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

“കാത്തിരിപ്പിന് അവസാനം. സൂപ്പർ കളർഫുൾ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ചിത്രം 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും,” ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

  • Share this:

പുതുവർഷം പിറക്കുംമുൻപേ ആ പ്രഖ്യാപനം നടത്തി മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാൻ (Dulquer Salmaan). 'കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ നായകനാവുന്ന തമിഴ് സിനിമ ‘ഹേ സിനാമിക’(Hey Sinamika)യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുപവിട്ടത് തമിഴ് നടൻ സൂര്യയാണ് (Suriya Sivakumar). ചിത്രം 2022 ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തും.

“കാത്തിരിപ്പിന് അവസാനം. സൂപ്പർ കളർഫുൾ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ചിത്രം 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും,” ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അദിതി റാവുവും കാജൾ അഗർവാളുമാണ് ഹേ സിനാമികയിലെ നായികമാർ. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണി എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുള്ളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.

കോളിവുഡ് കൊറിയോഗ്രാഫർ ബൃന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബൃന്ദ പ്രവർത്തിച്ചിട്ടുണ്ട്. '96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്.

നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം.

നാനിയുടെ 'ശ്യാം സിംഗ റോയ്' നാല് ഭാഷകളിൽ; ഡിസംബർ 24ന് റിലീസ്

കൊതെലുങ്ക് സൂപ്പർ താരം നാനി (Nani) നായകനായി എത്തുന്ന 'ശ്യാം സിംഗ റോയ്' (Shyam Singha Roy) ഡിസംബർ 24 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ചിത്രം നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളിയാണ് നിർമ്മാണം. ജങ്ക സത്യദേവ് ആണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

‌ചിത്രത്തിന്റെ മലയാളം ട്രെയ്ലരും ഗാനവും എറണാകുളം ഹോട്ടൽ ക്രൗൺ പ്ലാസയിൽ വെച്ച് റിലീസ് ചെയ്തു. ചടങ്ങിൽ നാനി പങ്കെടുടുത്തു. ആദ്യമായിട്ടാണ് നാനി കേരളത്തിലെത്തുന്നത്. ചിത്രത്തിന്റെ ഇതിവൃത്തത്തെക്കുറിച്ചും എല്ലാ പ്രധാന കഥാപാത്രങ്ങളുടെയും സവിശേഷതകളെക്കുറിച്ചും ട്രെയിലർ സൂചന നൽകുന്നു. സംവിധായകനെന്ന നിലയിൽ തന്റെ ആദ്യ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന വാസു എന്ന നിലയിൽ നാനിയുടെ രസകരമായ ഒരു കുറിപ്പിലാണ് ഇത് ആരംഭിക്കുന്നത്. അദ്ദേഹം തന്റെ സോഫ്റ്റ്‌വെയർ ജോലി രാജിവെച്ച് സിനിമാനിർമ്മാണം തൊഴിലായി സ്വീകരിക്കുന്നു. കൃതി ഷെട്ടിയാണ് നായികയായി കരാർ ഒപ്പിട്ടിരിക്കുന്നത്. ട്രെയിലറിന്റെ അവസാന പകുതി ആദ്യ പകുതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

60 കളിൽ ബംഗാളിലെ ജനപ്രിയ എഴുത്തുകാരനായ ശ്യാം സിംഹ റോയിയെ നമുക്ക് കാണാൻ കഴിയും. സായ് പല്ലവി അവതരിപ്പിക്കുന്ന ഒരു ദേവദാസിയുമായി ഈ മനുഷ്യൻ പ്രണയത്തിലാണ്. വാസുവും ശ്യാം സിംഹ റോയിയും തമ്മിൽ ചില ശക്തമായ ബന്ധമുണ്ട്. ശ്യാം സിംഹ റോയിയുടെ വേഷത്തിൽ നാനിയുടെ പ്രകടനം മികച്ചുനിൽക്കുന്നു. സായ് പല്ലവി ഒരു യാഥാസ്ഥിതിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.

സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- മിക്കി ജെ മേയർ, എഡിറ്റർ-നവീൻ നൂലി. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയാണ് ചിത്രം. ദേശീയ അവാർഡ് ജേതാവ് ക്രുതി മഹേഷും യാഷ് മാസ്റ്ററും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.

ഡബിൾ റോളിലാണ് നാനി ചിത്രത്തിൽ അഭിനയിക്കുന്നത്. മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീല സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ എല്ലാ ദക്ഷിണ ഭാഷകളിലും ശ്യാം സിംഹ റോയ് റിലീസ് ചെയ്യും. വിതരണം-പനോരമ സ്റ്റുഡിയോസ് ഡിസ്ട്രീബ്യൂഷൻ റിലീസ്

പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് വെങ്കിട രത്നം, ആക്ഷൻ-രവിവർമ, കൊറിയോഗ്രഫി-ക്രുതി മഹേഷ്, യഷ്.

First published:

Tags: Aditi Rao Hydari, Dulquer salmaan, Dulquer Salmaan movie, Kajal Aggarwal