നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kurup Movie | ജൈത്രയാത്ര തുടരുന്നു; 75 കോടി ക്ലബ്ബില്‍ 'കുറുപ്പ്'

  Kurup Movie | ജൈത്രയാത്ര തുടരുന്നു; 75 കോടി ക്ലബ്ബില്‍ 'കുറുപ്പ്'

  ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ലില്‍ ഇടം പിടിച്ചിരുന്നു

  • Share this:
   ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan) നായകനായി പുറത്തിറങ്ങിയ 'കുറുപ്പ്' (Kurup Movie) 75 കോടി ക്ലബ്ലില്‍ ഇടം പിടിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ലില്‍ ഇടം പിടിച്ചിരുന്നു.

   പ്രാര്‍ത്ഥനയോടെ റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ സ്നേഹത്തോടെ സ്വീകരിച്ചതായി ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

   മികച്ച പ്രീ-ബുക്കിങ് പ്രതികരണം ലഭിച്ച സിനിമ കൂടിയാണ് ദുല്‍ഖറിന്റെ 'കുറുപ്പ്'. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ IMDB റേറ്റിംഗ് പത്തില്‍ 8.9 ആണ്.

   ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

   പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

   ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.   മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - വിഘ്‌നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് - റോനെക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് - പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പി ആര്‍ ഒ - ആതിര ദില്‍ജിത്, സ്റ്റില്‍സ് - ഷുഹൈബ് SBK, പോസ്റ്റര്‍ ഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍ & എസ്‌തെറ്റിക് കുഞ്ഞമ്മ.
   Published by:Jayashankar AV
   First published:
   )}