HOME /NEWS /Film / Sita Ramam Movie | കശ്മീര്‍ താഴ്വരയിലെ കാവല്‍ക്കാരനായി ദുല്‍ഖര്‍ ; 'സീതാരാമം' ടീസര്‍ പുറത്ത്

Sita Ramam Movie | കശ്മീര്‍ താഴ്വരയിലെ കാവല്‍ക്കാരനായി ദുല്‍ഖര്‍ ; 'സീതാരാമം' ടീസര്‍ പുറത്ത്

ചിത്രം ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

ചിത്രം ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

ചിത്രം ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

  • Share this:

    ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം സീതാരാമത്തിന്‍റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. കശ്മീര്‍ താഴ്വരയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. മൃണാല്‍ താക്കൂറാണ് നായിക. ലഫ്റ്റനന്‍റ് റാമിന്‍റെയും സീതാമഹാലക്ഷമിയുടെ പ്രണയം പശ്ചാത്തലമാകുന്ന ചിത്രം ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം.

    ' isDesktop="true" id="540344" youtubeid="6b0b-FcQ6ls" category="film">

    മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയും അഭിനയിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. ദുദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ ആണ് പ്രധാന അഭിനേതാക്കൾ.

    സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ , എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു ,കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ , കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം ,പിആർഒ: ആതിര ദിൽജിത്.

    First published:

    Tags: Dulquer salmaan, Sita Ramam