സുകുമാരകുറുപ്പ് എവിടെ? 'കുറുപ്പി'നെ കാണേണ്ടവര്‍ കണ്ടോ

സെക്കന്റ് ഷോയ്ക്കും കൂതറയ്ക്കും ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം

news18
Updated: May 26, 2019, 5:25 PM IST
സുകുമാരകുറുപ്പ് എവിടെ? 'കുറുപ്പി'നെ കാണേണ്ടവര്‍ കണ്ടോ
kurupp
  • News18
  • Last Updated: May 26, 2019, 5:25 PM IST
  • Share this:
തിരുവനന്തപുരം: സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന 'കുറുപ്പി'ന്റെ ചിത്രീകരണം ആരംഭിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖുര്‍ സല്‍മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. സെക്കന്റ് ഷോയ്ക്കും കൂതറയ്ക്കും ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

കൂതറ പുറത്തിറങ്ങി അഞ്ച് വര്‍ഷമാവുമ്പോഴാണ് ശ്രീനാഥ് അടുത്ത പ്രൊജക്ടുമായി എത്തുന്നത്. അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിന് പിന്നാലെയാണെന്നും ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ദുല്‍ഖറിനോട് വ്യക്തിപരമായി നന്ദി പറയുന്നുവെന്നും ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 'കുറുപ്പിന്റെ' പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: സായ് പല്ലവി അഭിനയം നിർത്തിയോ? സത്യാവസ്ഥ ഇതാണ്

ദുല്‍ഖറിന് ഒപ്പം അഭിനയിക്കുന്നവരുടെയും മറ്റ് അംഗങ്ങളുടെയും വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും ശ്രീനാഥ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. സാനി യാസ് ഡിസൈന്‍ ചെയ്ത ഫാന്‍ പോസ്റ്ററിനൊപ്പമാണ് ചിത്രീകരണം ആരംഭിക്കുകയാണെന്ന വിവരം സംവിധായകന്‍ പങ്കുവച്ചത്.First published: May 26, 2019, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading