ദുൽഖർ സൽമാനും (Dulquer Salmaan) രശ്മിക മന്ദാനയും (Rashmika Mandanna) മൃണാൾ താക്കൂർ (Mrunal Thakur) ഒന്നിക്കുന്ന സീതാരാമം (Sita Ramam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോ ശ്രീരാമ നവമി ദിനത്തിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ. രശ്മിക അവതരിപ്പിക്കുന്ന മുസ്ലീം പെൺകുട്ടിയായ അഫ്രീൻ പ്രാർത്ഥന നടത്തുന്നതും സീതയെയും രാമനെയും യുദ്ധത്തിൽ വിജയിപ്പിക്കണമെന്ന് ആരോ അവളോട് പറയുന്നതും, ആശയക്കുഴപ്പത്തിൽ അഫ്രീൻ നിൽക്കുന്നതും കാണാം. വീഡിയോയിൽ സീതയായി മൃണാളും രാമനായി ദുൽഖറും എത്തുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രശ്മിക മന്ദാനയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു വീഡിയോയും പോസ്റ്ററും പുറത്തിറക്കിയതിൽ അഫ്രീനായി രശ്മികയെ കാണിക്കുന്നുണ്ട്. ഹിജാബ് ധരിച്ച്, കാറും മറ്റും കത്തുന്ന അക്രമങ്ങൾക്കിടയിലും ക്രൂരമായ നോട്ടത്തോടെയാണ് അഫ്രീന്റെ നിൽപ്.
നേരത്തെ 'പ്രൊഡക്ഷൻ നമ്പർ 7' എന്ന് പേരിട്ടിരുന്ന, സ്വപ്‌ന സിനിമ നിർമ്മിക്കുകയും വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രം അശ്വിൻ ദത്ത് നിർമ്മിച്ച് ഹനു രാഘവപുടി സംവിധാനം ചെയ്യുന്നു. വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
വിശാൽ ചന്ദ്രശേഖർ സംഗീതവും പി എസ് വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു. പി ആർ ഒ - ആതിര ദിൽജിത്ത്.
പാക്കപ്പ് ആയി; ഇനി 'പടച്ചോനേ... ഇങ്ങള് കാത്തോളി'; പ്രധാനവേഷത്തിൽ ശ്രീനാഥ് ഭാസിയും ആൻ ശീതളും
ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനേ... ഇങ്ങള് കാത്തോളി' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോടും പരിസരങ്ങളിലുമായി പൂർത്തിയായി. പൂർണ്ണമായും ആക്ഷേപഹാസ്യ കുടുംബചിത്രമായിട്ടാണ് ഈ സിനിമയെ അവതരിപ്പിക്കുന്നത്. ടൈനിഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് നിർമ്മാണം. ചിത്രീകരണം പൂർത്തിയാക്കാൻ 50 ദിവസത്തിലേറെ ദിവസങ്ങൾ വേണ്ടിവന്നുവെന്ന് നിർമ്മാതാക്കളിലൊരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട് പറഞ്ഞു.
'വെള്ളം', 'അപ്പൻ' എന്നീ ചിത്രങ്ങൾക്കു ശേഷം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. യുവനിരയിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹരിഷ് കണാരൻ, ഗ്രേസ് ആൻ്റണി, ജോണി ആൻ്റണി, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിന്റെ കഥാപുരോഗതിയിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെ സണ്ണി വെയ്ൻ അവതരിപ്പിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്രണയത്തിനും, സംഗീതത്തിനും, നർമ്മത്തിനും ഏറെ പ്രാധാന്യം നൽകിയ ഒരു ക്ലീൻ എന്റര്ടെയിനറാണ് ഈ ചിത്രം. യുവാക്കളേയും കുടുംബങ്ങളേയും ആകർഷിക്കും വിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം. സമീപകാലത്തെ ഏറ്റവും മികച്ച ജനപ്രിയ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത് എന്ന് അണിയറക്കാർ ഉറപ്പുപറയുന്നു.
പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം - ഷാൻ റഹ്മാൻ, വിഷ്ണുപ്രസാദാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- കിരൺ ദാസ്, കലാസംവിധാനം- അർക്കൻ എസ്. കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണാലിപ്പറമ്പിൽ, കോസ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - ആൻ്റപ്പൻ ഇല്ലിക്കാട്ടിൽ, പേരൂർ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിജു സുലേഖാ ബഷീർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ. ജോയ്, നിശ്ചലഛായാഗ്രഹണം- ലിബിസൺ ഗോപി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.