നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Golden Visa for Dulquer | യു.എ.ഇ. ഗോൾഡൻ വിസ സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ

    Golden Visa for Dulquer | യു.എ.ഇ. ഗോൾഡൻ വിസ സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ

    ഗോൾഡൻ വിസ നേടി ദുൽഖറും

    ദുൽഖർ സൽമാൻ ഗോൾഡൻ വിസ സ്വീകരിക്കുന്നു

    ദുൽഖർ സൽമാൻ ഗോൾഡൻ വിസ സ്വീകരിക്കുന്നു

    • Share this:
      അബുദാബി: മലയാള സിനിമയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ക്ക് ശേഷം യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

      വ്യവസായിയായ എം.എ. യൂസഫലിയാണ് ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദുല്‍ഖർ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ യൂസഫലി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്.

      ബുധനാഴ്ചയായിരുന്നു നടന്‍ പൃഥ്വിരാജിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. 'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

      വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. പ്രവാസി വ്യവസായി എം.എ. യൂസഫലി തന്നെയായിരുന്നു നേരത്തെ മമ്മൂട്ടിക്കും മോഹന്‍ലാലിലും ഗോള്‍ഡന്‍ വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.

      മലയാളിയുടെ പോറ്റമ്മരാജ്യത്തില്‍നിന്നുള്ള ആദരം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു വിസ സ്വീകരിച്ചുകൊണ്ട് അന്ന് മമ്മൂട്ടി പ്രതികരിച്ചത്. യു.എ.ഇ. ഭരണകൂടത്തില്‍നിന്നുള്ള ഗോള്‍ഡന്‍ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു.

      നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകന്‍ മിഥുന്‍ രമേശിനും യു.എ.ഇ. സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

      യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യു.എ.ഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എന്‍. കമ്പനിക്ക് കീഴിലെ എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. പതിനേഴ് വര്‍ഷമായി യു.എ.ഇയില്‍ എ.ആര്‍.എന്നിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് മിഥുനും. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍.

      10 വർഷത്തെ ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തിയെന്ന വാർത്ത ആഗോള ശ്രദ്ധ നേടുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എഞ്ചിനീയർമാർക്കും ഡോക്ടർമാർക്കും കൂടുതൽ അവസരങ്ങളൊരുക്കുന്നതാണ് യുഎഇ ഗോൾഡൻ വിസ പദ്ധതിയെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

      സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

      Summary: Dulquer Salmaan becomes the next Malayalam hero to receive the UAE Golden Visa after Mammootty, Mohanlal, Tovino Thomas and Prithviraj Sukumaran, Mithun Ramesh and Nyla Usha
      Published by:user_57
      First published:
      )}