വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖറിന്റെ ഓർമ്മകൾ ഇങ്ങനെയാണ്. കവയത്രിയായി ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ മായയുടെ ചാലു ചേട്ടൻ വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ ഓർത്തെടുക്കുകയാണ്. 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്ട്' എന്ന വിസ്മയ മോഹൻലാലിൻറെ പുസ്തകം ദുൽഖർ സൽമാനും വായിക്കുന്നു. മായയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു കോപ്പിയാണ് ദുൽഖറിന്റെ കൈവശമുള്ളത്. ആ പുസ്തകം വായിക്കുമ്പോൾ ദുൽഖറിന്റെ മനസ്സിൽ ഉടലെടുക്കുന്നത് വർഷങ്ങൾക്ക് മുൻപുള്ള സ്നേഹം നിറഞ്ഞ ഒരോർമ്മയാണ്.
ചെന്നൈയിലെ താജ് കോറമാൻഡൽ ഹോട്ടലിലെ ആഘോഷത്തോടെയായിരുന്നു വിസ്മയയുടെ കുടുംബം അവളുടെ ആദ്യ പിറന്നാൾ കൊണ്ടാടിയത്. സ്വർണ്ണവർണ്ണത്തിലെ ഭംഗിയുള്ള ഉടുപ്പായിരുന്നു അന്ന് കുഞ്ഞ് വിസ്മയ അണിഞ്ഞിരുന്നത്. അന്ന് താൻ കണ്ടതിൽ വച്ചും ഓമനത്തമുള്ള ഒരു വയസ്സുകാരിയായിരുന്നു വിസ്മയ. എന്നാൽ ആഘോഷ രാവിൽ വിസ്മയ ഉണ്ടായില്ല. ഉറങ്ങി എന്നായിരുന്നു അമ്മ സുചിത്രയുടെ മറുപടി. ഇത്രയും വലിയ പാർട്ടിയിൽ പിറന്നാളുകാരി നേരത്തെ ഉറങ്ങിയതും ദുൽഖർ ഓർക്കുന്നു.
ഇന്നിപ്പോൾ അവൾ സ്വന്തം പാത തീർത്തിരിക്കുകയാണ്. ഇത്രയും ചെറുപ്പത്തിൽ തന്നെ സ്വന്തം രചനകൾ പ്രസിദ്ധീകരിച്ച മായയ്ക്ക് ഇനിയും ഒട്ടേറെ വർഷങ്ങൾ മുന്നിലുണ്ട്. അവളുടെ ചിന്തയും, വളർച്ചയും, ജീവിതാനുഭവങ്ങളും ഈ പുസ്തകത്തിൽ വായിച്ചറിയാം. മായയ്ക്ക് എല്ലാവിധ ആശംസയും നേരുകയാണ് ദുൽഖർ.
തന്നെക്കുറിച്ച് ഇത്രയും കാര്യങ്ങൾ ഓർത്തിരുന്ന 'ചാലു ചേട്ടൻ' വിസ്മയയെയും വിസ്മയിപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ അതിനുള്ള നന്ദി പ്രകാശിപ്പിക്കുക കൂടി ചെയ്യുകയാണ് വിസ്മയ.
ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഇവരുടെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.
വാലന്റൈൻസ് ദിനത്തിലാണ് പെൻഗ്വിൻ ബുക്ക്സ് വിസ്മയയുടെ പുസ്തകം പ്രകാശനം ചെയ്തത്. ഏതാനും നാളുകൾക്ക് മുൻപ് അച്ഛൻ മോഹൻലാൽ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു വിസ്മയയുടെ കവിതാസമാഹാരത്തിന്റെ പ്രകാശനം. 'ഗ്രെയ്ന്സ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നതിനും മുൻപേ മോഹൻലാലും പ്രണവ് മോഹൻലാലും വിസ്മയക്കു ആശംസ നേർന്നു കൊണ്ട് പോസ്റ്റുകൾ ഇട്ടിരുന്നു.
അടുത്തിടെ ശരീരഭാരം കുറച്ചുകൊണ്ട് വിസ്മയ വാർത്തകളിൽ നിറഞ്ഞിരുന്നു. 22 കിലോയാണ് കഠിന പ്രയത്നത്തിലൂടെ വിസ്മയ കുറച്ചത്. തായ്ലണ്ടിലായിരുന്നു ഇതിനായുള്ള പരിശീലനം.
ശേഷം പുതിയ ലുക്കിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹ ചടങ്ങിൽ വിസ്മയ അച്ഛനമ്മമാർക്കും ജ്യേഷ്ഠനുമൊപ്പം പങ്കുകൊള്ളുകയും ചെയ്തു.
Summary: Vismaya Mohanlal, daughter of Mohanlal, has published her first book of poetry named 'Grains of Stardust'. Actor Dulquer Salmaan, her childhood buddy, who she fondly calls Chalu Chetta rewinds the fondest of memories he had about Vismaya. She narrates the beautiful moment when she celebrated her first birthday with parents in Chennaiഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.