നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Salute Movie | 'കുറുപ്പി'നു ശേഷം ബോക്സ് ഓഫീസ് പിടിക്കാൻ ദുല്‍ഖര്‍ ; 'സല്യൂട്ട്' റിലീസ് തീയതി പ്രഖ്യാപിച്ചു

  Salute Movie | 'കുറുപ്പി'നു ശേഷം ബോക്സ് ഓഫീസ് പിടിക്കാൻ ദുല്‍ഖര്‍ ; 'സല്യൂട്ട്' റിലീസ് തീയതി പ്രഖ്യാപിച്ചു

  അരവിന്ദ് കരുണാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ചിത്രത്തിൽ എത്തുന്നത്

  • Share this:
   ദുല്‍ഖര്‍ സല്‍മാൻ (Dulquer Salmaan)നായകനായി എത്തുന്ന 'സല്യൂട്ടി'ന്‍റെ (Salute) റിലീസ് തീയതി (Release Date) പ്രഖ്യാപിച്ചു. റോഷന്‍ ആന്‍ഡ്രൂസ് (Rosshan Andrrews) ആണ് ചിത്രം സംവിധാനം ചെയ്തിരുക്കുന്നത്.

   2022 ജനുവരി 14ന് ചിത്രം ഇന്ത്യയിലും പുറത്തുമുള്ള സ്ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും. അരവിന്ദ് കരുണാകരന്‍ എന്ന  പോലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ചിത്രത്തിൽ എത്തുന്നത്.

   പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

   ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ അയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

   സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ.

   ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ഹാൻസ്പൽ അസിസ്റ്റന്റ് ഡയറക്ടർസ് അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മഠത്തിൽ   Hey Sinamika| ദുൽഖറിന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക' ഫെബ്രുവരി 25ന് തിയറ്ററുകളിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

   പുതുവർഷം പിറക്കുംമുൻപേ ആ പ്രഖ്യാപനം നടത്തി മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാൻ (Dulquer Salmaan). 'കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ നായകനാവുന്ന തമിഴ് സിനിമ ‘ഹേ സിനാമിക’(Hey Sinamika)യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുപവിട്ടത് തമിഴ് നടൻ സൂര്യയാണ് (Suriya Sivakumar). ചിത്രം 2022 ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തും.

   “കാത്തിരിപ്പിന് അവസാനം. സൂപ്പർ കളർഫുൾ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ചിത്രം 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും,” ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

   അദിതി റാവുവും കാജൾ അഗർവാളുമാണ് ഹേ സിനാമികയിലെ നായികമാർ. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണി എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുള്ളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.

   കോളിവുഡ് കൊറിയോഗ്രാഫർ ബൃന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബൃന്ദ പ്രവർത്തിച്ചിട്ടുണ്ട്. '96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്.

   നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം.
   Published by:Jayashankar AV
   First published: