ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ചിത്രമായിരുന്നു 'സല്യൂട്ട്'. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബോളിവുഡ് നടി ഡയാന പെന്റിയെ മലയാളം പഠിപ്പിക്കുന്ന ദുല്‍ഖറിനെ (
Dulquer Salmaan) വീഡിയോയില്‍ നമ്മുക്ക് കാരണാം.
''പേര് മണി, പണി മണ്ണു പണി ' എന്ന് നാക്ക് കുഴയാതെ ആവര്‍ത്തിക്കാന്‍ ദുല്‍ഖര്‍ ഡയാനയോട് ആവശ്യപ്പെടുന്നതും താരം അത് പറയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. രസകരമായ വീഡിയോ ഡയാന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ആദ്യ മലയാള ചിത്രമായ സല്യൂട്ടില്‍ ഇത്രത്തോളം ഓര്‍ത്തിരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ചതിന് സംവിധായകനായ റോഷന് ആന്‍ഡ്രൂസിനും ദുല്‍ഖര്‍ സല്‍മാനും താരം നന്ദി പറയുന്നുണ്ട്. എന്തായാലും വീഡിയോ വൈറലാണ്. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി വന്നിരിക്കുന്നത്
Salmon | വിജയ് യേശുദാസും ജോനിറ്റ ഡോഡയും; ഏഴു ഭാഷകളിലുള്ള വീഡിയോ സോങ് പുറത്തിറക്കി 'സാല്‍മണ്‍'
ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലാദ്യമായി ഏഴു ഭാഷകളിലുള്ള ഗാനങ്ങളുടെ വീഡിയോ ഒരേ ദിവസം പുറത്തിറക്കി അത്ഭുതം സൃഷ്ടിക്കാന്‍ സാല്‍മണ്‍(Salmon). ത്രി ഡി സിനിമയായ സാല്‍മണിലെ ഏഴു ഭാഷകളിലേയും ആദ്യഗാനം ടു ഡി രൂപത്തില്‍ ടി സീരിസ് ലഹിരി യൂട്യൂബ് ചാനലിലൂടെ റിലീസായി. നേരത്തെ പ്രണയ ദിനത്തില്‍ സിനിമയിലെ ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോ റിലീസായിരുന്നു.
വിജയ് യേശുദാസും ജോനിറ്റ ഡോഡയും രംഗത്തെത്തുന്ന കാതല്‍ എന്‍ കവിതൈ എന്ന ഗാനമാണ് തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളില്‍ പുറത്തിറങ്ങിയത്. തമിഴില്‍ നവീന്‍ കണ്ണന്റെ രചയില്‍ സിദ് ശ്രീരാം ആലപിച്ച ഗാനം മലയാളത്തില്‍ നവീന്‍ മാരാരും തെലുങ്കില്‍ രാജേഷും രചനയും രണ്ട് ഭാഷകളിലും ശ്രീജിത്ത് എടവന ആലപിക്കുകയും ചെയ്തിരിക്കുന്നു.
കന്നഡയില്‍ അനിഷ് പി സി മാംഗളൂരിന്റെ വരികള്‍ക്ക് ശ്രീകാന്ത് ഹരിഹരനും ഹിന്ദിയിലും മറാഠിയിലും ഉമേഷ് യാദവിന്റെ വരികളില്‍ അഭിജിത്ത് ദാമോദരനും അജയ് ജയറാമും പാടിയ ഗാനം ബംഗാളിയില്‍ എസ് കെ മിറാജിന്റെ വരികളില്‍ ശ്രീറാം സുശീലാണ് ആലപിച്ചിരിക്കുന്നത്. ബംഗാളിയിലെ ഗാനറെക്കോര്‍ഡിംഗ് ബംഗ്ലാദേശിലാണ് നിര്‍വഹിച്ചതെന്ന പ്രത്യേകതയും സാല്മണുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.