• HOME
  • »
  • NEWS
  • »
  • film
  • »
  • Dulquer Salman | മമ്മൂട്ടിയ്ക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കോവിഡ് പോസിറ്റീവ്‌

Dulquer Salman | മമ്മൂട്ടിയ്ക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കോവിഡ് പോസിറ്റീവ്‌

വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നാണ് ദുല്‍ഖര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു

കുറുപ്പിൽ ദുൽഖർ സൽമാൻ

കുറുപ്പിൽ ദുൽഖർ സൽമാൻ

  • Share this:
    മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കോവിഡ് പോസിറ്റീവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചിരിക്കുന്നത്.

    വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നാണ് ദുല്‍ഖര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും സമൂഹമാധ്യമങ്ങളിലൂടെ താരം പറയുന്നു. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്.

    മഹാമാരി സമൂഹത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നും മാസ്‌ക് ധരിച്ച് എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരം കുറിപ്പിലൂടെ പറയുന്നു.

    ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി കൊവിഡ് പോസിറ്റീവായിരുന്നു.

    മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ 5 ഷൂട്ടിങ് നിര്‍ത്തിവെച്ചു. കഴിഞ്ഞമാസം 29നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

    സുരേഷ് ഗോപി കോവിഡ് പോസിറ്റീവ്

    മുൻകരുതലുകൾ എടുത്തിട്ടും താൻ കോവിഡ് പോസിറ്റീവ് ആയെന്ന് എം.പി.യും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി (Suresh Gopi). അദ്ദേഹം സ്വയം ക്വറന്റീനിൽ പ്രവേശിച്ചു. ഇപ്പോൾ തനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ചെറിയ പനിയൊഴിച്ചാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സാമൂഹികാകലം പാലിക്കാനും ആൾക്കൂട്ടങ്ങളിൽ നിന്നൊഴിഞ്ഞും ശ്രദ്ധിക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുകയും, മറ്റുള്ളവരുടെ സുരക്ഷാ മുൻകരുതൽ കൂടി കണക്കിലെടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
    Published by:Karthika M
    First published: