'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ നായകനാവുന്ന തമിഴ് സിനിമയാണ് 'ഹേ സിനാമിക'(Hey Sinamika). ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ദുല്‍ഖറിന്റെ കഥാപാത്രവും അദിതി റാവുവിന്റെ കഥാപാത്രവും തമ്മില്‍ വിവാഹിതരാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
ചിത്രം 2022 ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തും. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
അദിതി റാവുവും കാജള്‍ അഗര്‍വാളുമാണ് ഹേ സിനാമികയിലെ നായികമാര്‍. മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്മണി എന്ന സിനിമയിലെ ഒരു ഗാനത്തില്‍ നിന്നുള്ളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കണ്മണിയിലെ നായകന് ദുല്‍ഖറായിരുന്നു.
Bheeshma Parvam Lyric | 'അകാശം പോലെ..' ഭീഷ്മപർവ്വ'ത്തിലെ മനോഹര മെലഡി പുറത്ത്
കോളിവുഡ് കൊറിയോഗ്രാഫര്‍ ബൃന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേ സിനാമിക'. വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം ബൃന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. '96' ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഗോവിന്ദ് വസന്ത് ആണ് 'ഹേ സിനാമിക'യ്ക്ക് സംഗീതം നല്‍കുന്നത്.
Also Read-
Sandhya Mukherjee | പ്രശസ്തി ബംഗാളി ഗായിക സന്ധ്യ മുഖർജി അന്തരിച്ചു; വിടവാങ്ങിയത് ഇതിഹാസ ഗായിക
നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം.
Aaraattu Movie | IMDb റേറ്റിങ്ങിലും തരംഗമായി മോഹന്‍ലാലിന്റെ ‘ആറാട്ട്’ ; ഇന്ത്യൻ ലിസ്റ്റിൽ ഒന്നാമത്
പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ (Mohanlal- B.Unnikrishnan) കൂട്ടുകെട്ടിൽ ഫെബ്രുവരി 18 ന് തീയേറ്ററുകളിൽ എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. (Aaraattu Movie) ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ മീശപിരിയും മുണ്ട് മടക്കി കുത്തലുമായി എത്തുന്ന മാസ് എൻ്റർടെയ്നർ ചിത്രം കൂടിയാണ് ആറാട്ട്.
ഒരു പക്കാ മാസ് എന്റര്‍ടൈനര്‍ ചിത്രത്തിൻ്റെ എല്ലാ ചേരുവകളും ഉൾപ്പെട്ട ആറാട്ടിന്റെ ട്രൈലെറും ലിറിക്കൽ വീഡിയോ ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഇപ്പോളിതാ ലോകപ്രശസ്ത സിനിമ ഡാറ്റാബേസ് വെബ്സൈറ്റ് ആയ ഐ.എം.ഡി.ബിയിൽ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ആറാട്ട്. ഏറ്റവും അധികം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഒന്നാമതായി ആറാട്ട് ട്രെൻഡ് ചെയ്യുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.