ഇന്റർഫേസ് /വാർത്ത /Film / Upacharapoorvam Gunda Jayan | 'ഗുണ്ട ജയനൊപ്പം താളം പിടിച്ച് ദുൽഖർ ': ഏറ്റെടുത്ത് ആരാധകർ ; വീഡിയോ

Upacharapoorvam Gunda Jayan | 'ഗുണ്ട ജയനൊപ്പം താളം പിടിച്ച് ദുൽഖർ ': ഏറ്റെടുത്ത് ആരാധകർ ; വീഡിയോ

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ആണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ആണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ആണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

  • Share this:

സൈജു കുറുപ്പ് (Saiju Kurup) നായകനാവുന്ന,  'ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍' (Upacharapoorvam Gunda Jayan) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ആണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

ഇപ്പോഴിതാ ഈ ഗാനത്തിന്റെ റീല്‍സ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 'ഉണ്ടക്കണ്ണനാണെ.' എന്ന പാട്ടിനൊപ്പം താളം പിടിക്കുന്ന ദുല്‍ഖര്‍ സല്‍മാനെ വീഡിയോയില്‍ കാണാം ഒപ്പം, സണ്ണി വെയ്‌ൻ, സൈജു കുറുപ്പ് എന്നിവരും വീഡിയോയില്‍  കാണാം.  എന്തായാലും റീല്‍സ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ.

'ഉണ്ടക്കണ്ണനാണെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ് പാട്ടിന് സംഗീതം പകര്‍ന്നത് ശബരീഷ് വര്‍മ്മയും ജയദാസ് പുന്നപ്രയും ചേര്‍ന്നാണ്.

ഫെബ്രുവരി 25ന് തിയെറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 25ന് തിയെറ്ററുകളിലെത്തും.

സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

View this post on Instagram


A post shared by Dulquer Salmaan (@dqsalmaan)ഇവര്‍ക്ക് പുറമെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടീം മുട്ടീം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ശൈലജ പി. അമ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ക്യാമറ- എല്‍ദോ ഐസക്, എഡിറ്റര്‍- കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍.

പ്രൊജക്ട് ഡിസൈന്‍- ജയ് കൃഷ്ണന്‍, ആര്‍ട്ട്- അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോഷൂട്ട്- ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ്- നിദാദ് കെ.എന്‍., പോസ്റ്റര്‍ ഡിസൈന്‍- ഓള്‍ഡ് മങ്ക്‌സ്.

First published:

Tags: Dulquer salmaan, Instagram Reels, Upacharapoorvam Gunda Jayan