നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Dulquer Salman | ' ട്രോൾ സത്യം; കുറുപ്പിന്റെ പ്രൊമോഷന്‍ വാപ്പിച്ചിയുടെ ഫോണ്‍ അടിച്ചു മാറ്റി ഇട്ടതാണ്'; ദുല്‍ഖര്‍ സല്‍മാന്‍

    Dulquer Salman | ' ട്രോൾ സത്യം; കുറുപ്പിന്റെ പ്രൊമോഷന്‍ വാപ്പിച്ചിയുടെ ഫോണ്‍ അടിച്ചു മാറ്റി ഇട്ടതാണ്'; ദുല്‍ഖര്‍ സല്‍മാന്‍

    ഞാന്‍ ഫോണെടുക്കുവാണേ എന്ന് വാപ്പിച്ചിയോട് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെയാണ് ഷെയര്‍ ചെയ്തത്'

    • Share this:
      കുറുപ്പിന്റെ ട്രെയിലര്‍ മമ്മൂട്ടിയുടെ അക്കൗണ്ടിലൂടെ പങ്കുവെച്ചത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ പേജില്‍ ട്രയിലര്‍ വന്നതോടെ നിറയെ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ദുല്‍ഖറിന്റെ ചിത്രത്തിന് ആദ്യമായാണ് മമ്മൂട്ടി പ്രമോഷന്‍ നല്‍കുന്നത്. മമ്മൂട്ടി ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ദുല്‍ഖര്‍ ഫോണെടുത്ത് പോസ്റ്റ് ചെയ്തതാകും എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ട്രോളുകള്‍.

      'ഞാന്‍ മമ്മൂക്കയുടെ കൈയില്‍ നിന്ന് ഫോണ്‍ അടിച്ചു മാറ്റി ഇട്ടതാണത്. ഞാന്‍ സാധാരണ ആരോടും അങ്ങനെ റിക്വസ്റ്റ് ചെയ്യാത്തയാളാണ്. പൊതുവെ എന്റെ സിനിമകള്‍ ഒറ്റയ്ക്കാണ് പ്രൊമോട്ട് ചെയ്യാറുള്ളത്. കോവിഡിന് ശേഷം വരുന്ന ആദ്യത്തെ സിനിമയായതു കൊണ്ട് ഞാന്‍ മാക്സിമം ആള്‍ക്കാരോട് ഷെയര്‍ ചെയ്യണം എന്ന് പറയാറുണ്ട്. വീട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഫോണെടുക്കുവാണേ എന്ന് വാപ്പിച്ചിയോട് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെയാണ് ഷെയര്‍ ചെയ്തത്' ദുല്‍ഖര്‍ പറഞ്ഞു.


      അതേസമയം ചിത്രം നഷ്ടം വന്നാലും തിയറ്ററില്‍ തന്നെ റിലീസ് തന്നെ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. വലിയ സിനിമകള്‍ ഒ.ടി.ടിയില്‍ കൊടുക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ല. എന്നാല്‍ രണ്ടുവര്‍ഷത്തോളം സിനിമ പിടിച്ചുവെയ്ക്കുമ്പോള്‍ വരുമാനം പൂര്‍ണ്ണമായി നിലച്ച അവസ്ഥയില്‍ മുഴുവന്‍ സാധ്യതകളും തേടേണ്ടി വരും. താന്‍ തെരഞ്ഞെടുത്തത് നഷ്ടം വന്നാല്‍ സഹിയ്ക്കുക എന്ന തീരുമനമാണ്.

      എന്നാല്‍ എല്ലാം നിര്‍മ്മാതാക്കളും ഇതു ചെയ്യണമെന്ന് പറയാനാവില്ല. മരയ്ക്കാര്‍ റീലീസുമായി ബന്ധപ്പെട്ട ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

      Also Read-Kurup Movie | നഷ്ടമുണ്ടായാലും സഹിയ്ക്കാന്‍ തയ്യാര്‍; കുറുപ്പ് തീയറ്ററില്‍ റിലീസ് ചെയ്യും; ദുല്‍ഖര്‍ സല്‍മാന്‍

      താന്‍ അഭിയിച്ച ചിത്രങ്ങളില്‍ ഏറ്റവും ചിലവേറിയതും വിശാലമായ കാന്‍വാസിലുമുള്ള സിനിമയാണ് കുറുപ്പെന്ന് ദുല്‍ഖര്‍ പറഞ്ഞു.പലരുടെയും ആശങ്കകള്‍ പോലെ സുകുമാരക്കുറുപ്പിനെ മഹത്വവത്ക്കരിയ്ക്കാന്‍ സിനിമയിലൂടെ ശ്രമിച്ചിട്ടില്ല. സുകുമാരക്കുറുപ്പ് കൊന്ന ചാക്കോയുടെ കുടുംബം സിനിമ കണ്ടിരുന്നു. യാതൊരു വിയോജിപ്പുകളും കുടുംബത്തിനില്ല. സിനിയുടെ ഓരോ ഘട്ടത്തിലും കുടുംബത്തിനെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയത്. യാഥാര്‍ത്ഥ സംഭവകളാണ് ഏറിയ പങ്കും ചിത്രത്തിലുള്ളതെന്ന് താരം പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}