നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kurup | 14 ജില്ലകളില്‍ 75ഓളം സ്ഥലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം; വേറിട്ട വിജയാഘോഷവുമായി ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ്

  Kurup | 14 ജില്ലകളില്‍ 75ഓളം സ്ഥലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം; വേറിട്ട വിജയാഘോഷവുമായി ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ്

  അന്‍പത് ശതമാനം പ്രവേശനാനുമതി മാത്രമുള്ളപ്പോഴും കഴിഞ്ഞ ദിവസം 75 കോടിയെന്ന അസുലഭ നേട്ടം കുറുപ്പ് കൈവരിച്ചിരുന്നു.

  • Share this:
   കുറുപ്പിന്റെ വിജയം വേറിട്ട രീതിയില്‍ ആഘോഷിക്കുവാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ്. കേരളത്തിലെ പതിനാല് ജില്ലകളിലും എഴുപത്തഞ്ചോളം സ്ഥലങ്ങളില്‍ ഒരേ ദിവസം ഒരേ സമയം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുവാനാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് തീരുമാനിച്ചിരിക്കുന്നത്. അന്‍പത് ശതമാനം പ്രവേശനാനുമതി മാത്രമുള്ളപ്പോഴും കഴിഞ്ഞ ദിവസം 75 കോടിയെന്ന അസുലഭ നേട്ടം കുറുപ്പ് കൈവരിച്ചിരുന്നു.

   ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ് കുറുപ്പ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോള്‍ വിജയം കുറിച്ചിരിക്കുകയാണ്.

   ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.

   Also Read-Bheemante Vazhi | 'ഇതാണ് ആ മാന്യന്‍'; കഥാപാത്രത്തെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

   നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

   Also Read-Nivin Pauly | 'ശേഖരവര്‍മ്മ രാജാവ്'; നിവിന്‍ പോളി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

   മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് - റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് - പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പി ആര്‍ ഒ - ആതിര ദില്‍ജിത്, സ്റ്റില്‍സ് - ഷുഹൈബ് SBK, പോസ്റ്റര്‍ ഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍ & എസ്തെറ്റിക് കുഞ്ഞമ്മ.
   Published by:Jayesh Krishnan
   First published: